പോസ്​റ്റൽ ജീവനക്കാർ ധർണ നടത്തി

കോഴിക്കോട്: തപാൽ മേഖലയിൽ ജോലിചെയ്യുന്ന ഗ്രാമീണ തപാൽ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച കമലേഷ് ചന്ദ്ര റിപ്പോർട്ട് നടപ്പാക്കുക, ഒഴിഞ്ഞുകിടക്കുന്ന ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 23ന് തപാൽ, ആർ.എം.എസ് ജീവനക്കാർ രാജ്യവ്യാപകമായി എൻ.ടി.പി.ഇ യൂനിയൻ നേതൃത്വത്തിൽ ധർണ നടത്തി. കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് തുടങ്ങി ജില്ലകളിലെ ഒമ്പത് ഡിവിഷനുകളിലെ ജീവനക്കാരാണ് കോഴിക്കോട് നടക്കാവിലെ പി.എം.ജി ഒാഫിസിന് മുന്നിൽ ധർണ നടത്തിയത്. വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സി. ശിവദാസ് അധ്യക്ഷത വഹിച്ചു. കെ.വി. ജയരാജൻ, എം.വി. ജനാർദനൻ, പി.വി. രാജേന്ദ്രൻ, മീന എസ്. നായർ, അജയൻ, ശ്രീറാം, സി.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.