വൈത്തിരി: പൊഴുതന ടൗണിലെ റോഡിന് നടുവിൽ ജലനിധി പദ്ധതിയുടെ . ആഴ്ചകളായി വൻതോതിൽ കുടിവെള്ളം പാഴായിട്ടും അധികൃതർ ഗൗനിക്കാത്ത മട്ടാണ്. ടൗണുകളിലേയും പരിസര പ്രദേശങ്ങളിേലയും മിക്ക വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്ന മണ്ണിനടിയിൽ സ്ഥാപിച്ച പൈപ്പാണ് പൊട്ടിയത്. ദിനംപ്രതി ലിറ്റർകണക്കിനു വെള്ളമാണ് റോഡുകളിലുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന കടകൾക്ക് മുന്നിലും പള്ളിക്കു സമീപത്തും ഒലിച്ചിറങ്ങുന്നത്. വെള്ളം നിലക്കാതെ ശക്തമായി ഒഴുകുന്നത് കാരണം റോഡ് തകർന്ന നിലയിലാണ്. കുടിവെള്ള പൈപ്പിന് മുകളിലൂടെ വാഹനങ്ങൾ കയറി പോകുന്നതു കാരണം പൈപ്പ് ഏത് നിമിഷവും തകരാവുന്ന നിലയിലാണ്. WEDWDL4 പൊഴുതന ടൗണിൽ തരിയോട് മേഖലയിൽ കാട്ടാനശല്യം രൂക്ഷം; ഭീതിയൊഴിയാതെ പ്രദേശവാസികൾ *കൃഷിക്കും ജനങ്ങളുടെ ജീവനും ഭീഷണി തരിയോട്: തരിയോട് പഞ്ചായത്തിൽ വർധിച്ചുവരുന്ന കാട്ടാനശല്യം പ്രദേശത്തെ കർഷകരെ കണ്ണീരിലാഴ്ത്തുന്നു. പൊഴുതന, തരിയോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാറത്തോട്, സേട്ട്ക്കുന്ന്, പത്താംമൈൽ, എട്ടാംമൈൽ ഭാഗങ്ങളിലാണ് കൃഷിക്കും ജനങ്ങളുടെ ജീവനും ഭീഷണിയായി കാട്ടാന ആക്രമണം വർധിക്കുന്നത്. വയനാട് ഫോറസ്റ്റ് ഡിവിഷെൻറ ഭാഗമായ സുഗന്ധഗിരിയോടു ചേർന്നുള്ള ലേഡിസ് സ്മിത്ത് വനമേഖലയിൽനിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനോെടാപ്പം മനുഷ്യരെ ആക്രമിക്കുന്നതും പതിവാണ്. ഒരു മാസത്തിനു മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ എട്ടാംമൈൽ സ്വദേശിയായ സാബു എന്ന യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. സാബു ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി -പകൽ ഭേദമന്യേ ദിവസങ്ങളായി കർഷകരുടേയും നാട്ടുകാരുടേയും ഉറക്കം കെടുത്തുന്ന വന്യമൃഗ ശല്യത്തെ പൂർണമായും തുരത്തിയോടിക്കാൻ വനംവകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല. കാട്ടാനശല്യത്തിനെതിരെ കഴിഞ്ഞ ആഴ്ച തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റീന സുനിലെൻറ നേതൃത്വത്തിൽ ചേർന്ന ജാഗ്രത യോഗത്തിൽ ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും, രാത്രികളിൽ ആറു വനംവകുപ്പ് വാച്ചർമാരെ നൈറ്റ് പേട്രാളിങ്ങിന് നിയോഗിക്കുന്നതിനും, 10 മീറ്റർ ചുറ്റളവിലുള്ള അടിക്കാടുകൾ വെട്ടുന്നതിനും തീരുമാനിച്ചിരുന്നു. എന്നാൽ, അടിക്കാട് വെട്ടുന്നതിന് ആവശ്യത്തിന് തൊഴിലാളികളെ വനംവകുപ്പ് നിയോഗിച്ചിട്ടില്ല. മൂന്നു നാല് കിലോമീറ്റർ ചുറ്റപ്പെട്ട് കിടക്കുന്ന ഇത്തരം ജോലികൾ ചെയ്യുന്നത് രണ്ടോ മുന്നോ പേർ മാത്രമാണ്. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങാതിരിക്കാൻ 2013 -14 വർഷത്തിൽ ഏഴ് ലക്ഷം രൂപ െചലവിട്ട് ഹൈെടക് രീതിയിലുള്ള കമ്പിവേലി സ്ഥാപിച്ചിട്ടുെണ്ടങ്കിലും ഈ വൈദ്യുതി വേലിയും തകർത്താണ് ആനകൾ എത്തുന്നത്. കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഥാപിച്ച ഹൈെടക് ഫെൻസിങ് പലതും സോളാർ പാനലിൽനിന്ന് നേരിട്ട് വൈദ്യുതി ലഭിക്കാത്തതിനാൽ പലയിടങ്ങളിലും പ്രവർത്തനം നിലച്ച മട്ടാണ്. അതിനാൽതന്നെ ഏതു സമയവും ആനക്കൂട്ടം തിരിച്ചെത്തുമെന്നുള്ള ഭയപ്പാടിലാണ് പ്രദേശത്തെ കുടിയേറ്റ കർഷകരും ആദിവാസികളും. വനമേഖലകളിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാത്തവിധം ഇലക്ട്രിക് ഫെൻസിങ് നടത്തിയോ മറ്റു മാർഗങ്ങൾ ഉപയോഗിച്ചോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഏർപ്പെടുത്തണമെന്നാണ് ജനങ്ങളാവശ്യപ്പെടുന്നത്. WEDWDL3 തരിയോട് മേഖലയിൽ കാട്ടാന നശിപ്പിച്ച വാഴകൃഷി ------ബിസിനസ് വാർത്ത ഹൈടെക് മൊബൈൽ വേൾഡ് ബ്രാഞ്ച് മാനന്തവാടിയിൽ മാനന്തവാടി: പ്രമുഖ മൊബൈൽ ഷോറൂമായ ഹൈടെക് മൊബൈൽ വേൾഡിെൻറ വയനാട്ടിലെ രണ്ടാമത്തെ ബ്രാഞ്ച് മാനന്തവാടിയിൽ ആരംഭിക്കുന്നു. ജൂലൈ 15ന് ഫുട്ബാൾ താരം മുഹമ്മദ് റഫി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിനം മുതൽ മൂന്നു ദിവസം 15,000 രൂപക്കു മുകളിൽ മൊബൈൽ വാങ്ങുേമ്പാൾ മറ്റൊരു മൊബൈൽ ഉപഭോക്താവിന് സൗജന്യമായി നൽകും. കൂടാതെ സെപ്റ്റംബർ 30 വരെ പർച്ചേസ് ചെയ്യുന്നവരിൽനിന്ന് നറുക്കെടുത്ത് ലാപ്ടോപ്, എൽ.ഇ.ഡി ടി.വി, ഹോം തിയറ്റർ തുടങ്ങിയവ നൽകും. കോഴിക്കോട് റോഡിൽ ബി.ടി.സി ബിൽഡിങ്ങിൽ ആരംഭിക്കുന്ന ഷോറൂമിൽ പ്രമുഖ കമ്പനികളുടെ െമാബൈൽ ഫോൺ, ടാബ്ലെറ്റ്സ് എന്നിവയുടെ വൻ ശേഖരമൊരുക്കിയതായി എം.ഡി കെ. ഷാനവാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.