മൂന്നുമാസം മുമ്പ് റീ ടാർ ചെയ്ത കൂരാച്ചുണ്ട് ^വട്ടച്ചിറ റോഡ് തകർന്നു

മൂന്നുമാസം മുമ്പ് റീ ടാർ ചെയ്ത കൂരാച്ചുണ്ട് -വട്ടച്ചിറ റോഡ് തകർന്നു പേരാമ്പ്ര: മൂന്നു മാസം മുമ്പ് റീ ടാർ ചെയ്ത വട്ടച്ചിറ-കൂരാച്ചുണ്ട് റോഡ് തകർന്നു. മണ്ണപ്പൊയിൽ ഭാഗത്താണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. ഈ റോഡ് പണിയിൽ തുടക്കം മുതലേ പരാതികൾ ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതികളെല്ലാം കരാറുകാർ അവഗണിക്കുകയായിരുന്നെന്ന് പറയുന്നു. റോഡ് പ്രവൃത്തിയിലെ ക്രമക്കേടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കരാറുകാരുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇതിന് കാരണമെന്നും റോഡ് തകർന്ന ഭാഗങ്ങൾ കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, പി.ടി. തോമസ്, എം. വിനു, കുഞ്ഞപ്പൻ, കുട്ട്യാലി എന്നിവർ സംസാരിച്ചു. കരനെൽകൃഷിയുമായി കൂത്താളി വി.എച്ച്.എസ്.എസ് പേരാമ്പ്ര: കരനെൽകൃഷിയിൽ മികവ് നേടാൻ ഒരുങ്ങുകയാണ് കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്. സ്കൂളിനു സമീപം സ്ഥലം പാട്ടത്തിനെടുത്താണ് കരനെൽകൃഷിക്ക് തുടക്കം കുറിച്ചത്. വാർഡ് അംഗം എം.വി. അനൂപ് കുമാർ വിത്തിറക്കി ഉദ്ഘാടനം ചെയ്തു. ദത്തു ഗ്രാമത്തിലെ കർഷകനായ വാസുദേവൻ നമ്പൂതിരിയാണ് വിദ്യാർഥികൾക്ക് മാർഗനിർേദശം നൽകുന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ പി.കെ. സുജീവൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ മുജീബ് ഫീൽഡ് അസി. ലീല, പ്രോഗ്രാം ഓഫിസർ പി.കെ. ഷിബിത, എൻ.എസ്.എസ് വളൻറിയർ ക്യാപ്റ്റൻ ആര്യ പ്രഭ എന്നിവർ സംസാരിച്ചു. കർഷകസംഘം പോസ്റ്റ് ഒാഫിസ് പിക്കറ്റ് ചെയ്തു പേരാമ്പ്ര: കർഷകസംഘം പേരാമ്പ്ര എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര പോസ്റ്റ് ഒാഫിസ് പിക്കറ്റ് ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ. ബിജു അധ്യക്ഷത വഹിച്ചു. ഇ.എസ്. ജയിംസ്, കെ.കെ. ദിവാകരൻ എം.കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. അർഹതപ്പെട്ട മുഴുവൻ ആളുകളിൽനിന്നും ഭൂനികുതി സ്വീകരിക്കുക, കന്നുകാലികളുടെ വിൽപന നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.