കൊയിലാണ്ടി: നഗരസഭ പുതിയ ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് പ്രയാസം സൃഷ്ടിക്കുന്നു. മാസങ്ങളായി ഇത് അടച്ചിട്ട്. സ്റ്റാൻഡിലെത്തുന്ന സ്ത്രീ യാത്രക്കാർ ഉൾപ്പെടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പ്രയാസപ്പെടുകയാണ്. സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ്, അനക്സ് ബിൽഡിങ് തുടങ്ങിയവയിലെ കടകളിലും സ്ത്രീകളടക്കം നിരവധിപേർ േജാലി ചെയ്യുന്നുണ്ട്. ഇവർക്കു പുറമെ പോർട്ടർമാർ, ഒാേട്ടാ, ബസ് തൊഴിലാളികൾ തുടങ്ങിയവരും ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനെ ആശ്രയിക്കുന്നവരാണ്. ഇവരൊക്കെ ബുദ്ധിമുട്ടിലാണ്. മഴക്കാലമായതോടെ പ്രയാസം ഇരട്ടിച്ചു. കംഫർട്ട് സ്റ്റേഷനു പിറകിൽ ഷീറ്റു മറച്ചു താൽകാലിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ ശുചിത്വമില്ലാത്തതിനാൽ ആളുകൾ കയറാൻ മടിക്കുകയാണ്. മാത്രമല്ല മൂത്രമൊഴിച്ചാൽ അത് മഴ വെള്ളത്തോടൊപ്പം പരന്നൊഴുകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.