കുറ്റ്യാട്ട് വാസുദേവൻ നമ്പൂതിരി സ്​മാരക പുരസ്​കാരം നൽകി

ചേളന്നൂർ: കുറ്റ്യാട്ട് വാസുദേവൻ നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ നാട്യകീർത്തി പുരസ്കാരം ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സമർപ്പിച്ചു. മലബാറിലെ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിയും അധ്യാത്്മിക സാമൂഹിക മേഖലയിലെ സാന്നിധ്യവുമായിരുന്ന വാസുദേവൻ നമ്പൂതിരിയുടെ ഒന്നാം അനുസ്മരണത്തി​െൻറ ഭാഗമായി കുറ്റ്യാട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം നൽകിയത്. കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. 'മാതൃഭാഷ മലയാളം' എന്ന വിഷയത്തിൽ ഡോ. പ്രിയദർശൻലാൽ പ്രബന്ധം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, ആർ.എസ്.എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി, ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, എം.പി. ഹമീദ്, എം.കെ. രാജേന്ദ്രൻ, വി. ജിതേന്ദ്രനാഥ്, കലാമണ്ഡലം കേശവൻ നമ്പൂതിരി, സതീശൻ, മധു അരീക്കര, എ. രാമചന്ദ്രൻ, വി.വി. സുധാകരൻ, എം.ടി. വിശ്വനാഥൻ, ശങ്കരമാരാർ ഉള്ള്യേരി, കെ.എം. രമേശൻ, വി.പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.