ഇൻറർ സ്കൂൾ ഫുട്​ബാൾ ടൂർണമെൻറ്​; എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്ര ചാമ്പ്യന്മാർ

ഫറോക്ക്: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച 11-ാമത് കെ.സി. ഹസ്സൻകുട്ടി സാഹിബ്, പി.എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇൻറർസ്കൂൾ ഫുട്ബാൾ ടൂർണമ​െൻറിൽ എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്ര ചാമ്പ്യന്മാരായി. ആതിഥേയരായ ഫാറൂഖ് ഹയർ സെക്കൻഡറിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചേലേമ്പ്ര വിജയികളായത്. എൻ.എൻ.എം.എച്ച്.എസ്.എസിലെ അക്ബറിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്തു. സമാപന ചടങ്ങ് ആർ.യു.എ പ്രസിഡൻറ് കെ.വി. കുഞ്ഞഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞിമുഹമ്മദ്, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, സെക്രട്ടറി എൻ.കെ. മുഹമ്മദലി, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ സി.എ. ജൗഹർ, പി.ടി.എ പ്രസിഡൻറ് പി.കെ. ജാഫർ, പ്രഫ. ടി.എം. അബ്ദുറഹിമാൻ, ഒ. മുഹമ്മദ് കോയ, എൻ.ആർ. റസാഖ്, കെ. കോയ, പ്രധാനാധ്യാപകൻ എം.എ. നജീബ്, പി. മഹബൂബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.