വെൽഫെയർ പാർട്ടി ജനാധിപത്യ പ്രതിരോധം

ഫറോക്ക്: പച്ചമനുഷ്യനെ ജീവനോടെ കൊല്ലുന്ന ആർ.എസ്.എസ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി ജനാധിപത്യ പ്രതിരോധ സംഗമം നടത്തി. ഫറോക്ക് ചുങ്കം അങ്ങാടിയിൽ നടന്ന സംഗമം എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ടി.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം.എ. ഖയ്യൂം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി. ബീരാൻ കോയ, കെ. ഷാഹുൽ ഹമീദ്, വി.പി. ബഷീർ എന്നിവർ സംസാരിച്ചു. സ്പെഷൽ സ്കൂൾ റാലി ഫറോക്ക്: ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായി ഫാറൂഖ് കോളജ് എം.എസ്.എസ് കനിവ് സ്പെഷൽ സ്കൂൾ റാലി സംഘടിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും റാലിയിൽ അണിനിരന്നു. തുടർന്ന്, സ്കുളിൽ നടന്ന ചടങ്ങിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണം എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാല മനഃശാസ്ത്ര വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റഹീമുദ്ദീൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ മേരി ജോസ്, സ്കൂൾ കമ്മിറ്റി കൺവീനർ എം.എ. സലീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.