പഞ്ചായത്ത് ഓഫിസ്​ ധർണ

അത്തോളി: തലക്കുളത്തൂർ പഞ്ചായത്ത് ഓഫിസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുക എന്നാവശ്യപ്പെട്ട് തലക്കുളത്തൂർ പഞ്ചായത്ത് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് ധർണ നടത്തി. കോഴിക്കോട് പാർലമ​െൻറ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അനിൽ തലക്കുളത്തൂർ അധ്യക്ഷത വഹിച്ചു. ജോബിഷ് തലക്കുളത്തൂർ, വി. സന്തോഷ് കുമാർ, മഠത്തിൽ ഉണ്ണിനായർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് രഞ്ജിത് ലാൽ, നിധീഷ്, സാബിൻ കുമാർ എന്നിവർ നേതൃത്വംനൽകി. ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികൾ 15 ദിവസത്തിനകം സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനൽകിയതിനുശേഷമാണ് ധർണ സമാപിച്ചത്. ചിത്രം: Atholi 10 തലക്കുളത്തൂർ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ ധർണ പാർലമ​െൻറ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.