പന്തീരാങ്കാവ്: ഒളവണ്ണ സർവിസ് സഹകരണ ബാങ്കിെൻറ മൂന്നാമത്തെ ശാഖ ഒളവണ്ണ ചുങ്കത്ത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷനായിരുന്നു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ആദ്യ നിക്ഷേപം സീകരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി ആദ്യ വായ്പ വിതരണം ചെയ്തു. സെയ്ഫ് ഡെപ്പോസിറ്റ് ലോക്കർ ബ്ലോക്ക് പ്രസിഡൻറ് എൻ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. ജോയൻറ് രജിസ്ട്രാർ പുരുഷോത്തമൻ, അസിസ്റ്റൻറ് രജിസ്ട്രാർ സുരേഷ്, പി.ജി.വിനീഷ്, വി.വിജയൻ, പട്ടൂളിൽ വേലായുധൻ, മഠത്തിൽ അബ്ദുൽ അസീസ്, ടി.വിജയൻ, നീലേരി രാജൻ, പി.കണ്ണൻ, ടി.പി.സദാനന്ദൻ, ഒ.ഹംസ, ഷർമദ്ഖാൻ എന്നിവർ പ്രസംഗിച്ചു. എൻ.രജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു ബാങ്ക് പ്രസിഡൻറ് കെ.കെ. ജയപ്രകാശൻ സ്വാഗതവും എം.എൻ. വേണുഗോപാലൻ നന്ദിയും പറഞ്ഞു. സൈക്കിൾ വിതരണം ചെയ്തു കാരാട്: വാഴയൂർ ഗ്രാമപഞ്ചായത്ത് 2017--18 വാർഷികപദ്ധതിയിൽ പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. 87 വിദ്യാർഥികൾക്കാണ് സൈക്കിൾ നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ വിതരണം നിർവഹിച്ചു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. എ. തുളസി, കെ. ജിജേഷ്, ബിന്ദു സോമൻ, സഫിയ ബഷീർ, ശ്യാമള പി.കെ, സജ്ന മലയിൽ, ശേഖരൻ പുല്ലാലയിൽ, റീത്ത, എ. രാധ, ഒ. വിനോദ്, ശശിലത ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.