ബാഴ്സലോണ സർവകലാശാല കാലിക്കറ്റുമായി സഹകരിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുമായി സഹകരിക്കാമെന്ന് സ്പെയിനിലെ ബാഴ്സലോണ സർവകലാശാല വാഗ്ദാനം നൽകിയതായി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കാലിക്കറ്റ് സർവകലാശാലയിൽ നിർമിച്ച സ്പോർട്സ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാഴ്സലോണ സർവകലാശാല ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള നിയമസഭ, പാർലമ​െൻറ് അധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാലിക്കറ്റ് സർവകലാശാല സമർപ്പിച്ച പദ്ധതി ചർച്ചചെയ്തിരുന്നു. മറ്റ് വിദേശ സർവകലാശാലകളുമായി സഹകരണത്തിന് പാതയൊരുക്കാനും ഇതുവഴി സാധ്യമാവുമെന്ന് അദ്ദേഹം പറഞ്ഞു. ചിൽഡ്രൻസ് സ്പോർട്സ് പാർക്ക് ഉൾപ്പെടെയുള്ള സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നതിന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഭരണാനുമതി നൽകിയതായി സ്പീക്കർ പറഞ്ഞു. മികച്ച കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് പശ്ചാത്തലമൊരുക്കാൻ ഇത് സഹായകമാകുമെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, േപ്രാ-വൈസ് ചാൻസലർ ഡോ. പി. മോഹൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി.പി. അഹമ്മദ്, കെ.കെ. ഹനീഫ, ഒ. അബ്ദുൽ അലി, പി.എം. സലാഹുദ്ദീൻ, യൂനിവേഴ്സിറ്റി എൻജിനീയർ കെ.കെ. അബ്ദുൽ നാസിർ തുടങ്ങിയവർ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാലയുടെ അന്താരാഷ്ട്ര കായിക താരങ്ങളായ പി.യു. ചിത്ര, ജിസ്ന മാത്യു, അനു രാഘവൻ, മുഹമ്മദ് അനസ്, ഇർഫാൻ കോലോത്തുംതൊടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് സ്വാഗതവും കായിക പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. 392 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹോസ്റ്റലിൽ 248 പേർക്കുള്ള താമസ സൗകര്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.