കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ്: ജില്ലയിൽ എസ്.എഫ്.ഐക്ക് ആധിപത്യം

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂനിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ആധിപത്യം. ജില്ലയിലെ അഞ്ചിടങ്ങളിലാണ് െതരഞ്ഞെ‌ടുപ്പ് നടന്നത്. കൂളിവയൽ ഇമാം ഗസാലി കോളജ് ഒഴികെ മറ്റു കോളജുകളിലെ യൂനിയനുകളെല്ലാം തന്നെ എസ്.എഫ്.ഐ തൂത്തുവാരി. കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ബി.എഡ് സ​െൻററിൽ എതിരില്ലാതെയാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്. മുൻവർഷത്തെപോലെ തന്നെ എസ്.എഫ്.ഐ സ്ഥാനാർഥികൾ തന്നെയാണ് പ്രധാന സീറ്റുകളിൽ കൂടുതലായും വിജയിച്ചത്. മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജില്‍ ചെയർമാൻ സ്ഥാനം കെ.എസ്.യുവിന് ലഭിച്ചു. മറ്റു പ്രധാന സീറ്റുകളിലെല്ലാം തന്നെ എസ്.എഫ്.ഐക്കാണ് ജയം. മാനന്തവാടി ഗവ. കോളജിൽ വൈസ് ചെയർമാൻ സീറ്റ് ഒഴികെയുളള ജനറൽ സീറ്റുകളിൽ എസ്.എഫ്.ഐ വിജയിച്ചു. വൈസ് ചെയർമാൻ സ്ഥാനം കെ.എസ്.യു വിനാണ് ലഭിച്ചത്. കൂളിവയൽ ഇമാം ഗസാലി കോളജിൽ എല്ലാ സീറ്റിലും കെ.എസ്.യു, എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ് മുന്നണിയാണ് വിജയിച്ചത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ മാനന്തവാടി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. പി.കെ. കാളൻ കോളജിൽ അസോസിയേഷൻ സീറ്റിൽ വിജയിച്ച വിദ്യാർഥിയെ ആനയിച്ച് എ.ബി.വി.പി പ്രവർത്തകരും പ്രകടനമായി ടൗണിലെത്തി. സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് ഇരു പ്രകടനങ്ങളും ഇരുവഴിക്ക് തിരിച്ചു വിട്ടു. കൂളിവയലിൽ യു.ഡി.എസ്.എഫ് പ്രകടനത്തിന് അനുമതി നിഷേധിച്ചത് സംഘർഷാവസ്ഥക്ക് ഇടയാക്കി. ഏറെ നേരം ഗതാഗത കുരുക്കും ഉണ്ടായി. WEDWDL26 വിജയികളുമായി എസ്.എഫ്.ഐ പ്രവർത്തകർ മാനന്തവാടി ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനം കൂളിവയലിൽ സംഘർഷാവസ്ഥ പനമരം: കോളജ് യൂനിയൻ തെരഞ്ഞെടുപ്പി​െൻറ വിജയാഹ്ലാദത്തിനിടയിൽ സംഘർഷാവസ്ഥ. കൂളിവയൽ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജിൽ കല്ലേറുണ്ടായി. കൂളിവയൽ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എസ്.എഫ് സംഖ്യം വിജയിച്ചിരുന്നു. വിജയത്തെതുടർന്ന് പ്രകടനം നടത്തിയ എം.എസ്.എഫ് പ്രവർത്തകർക്കുനേരെ എസ്.എഫ്.ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്ന് എം.എസ്.എഫ് പ്രവർത്തകർ പറഞ്ഞു. സംഭവത്തെതുടർന്ന് സ്ഥലത്ത് വൻപൊലീസ് സംഘവും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.