വടകര: ചോമ്പാല്‍ ഹാര്‍ബറില്‍നിന്ന് മത്സ്യ കമീഷന്‍ ഏജൻറിെൻറ പണവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ കടന്നുകളഞ്ഞതായി പരാതി. കൊണ്ടോട്ടി സ്വദേശി മജീദിെൻറ പണമാണ് കവര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. മജീദിെൻറ മുറിയില്‍ കിടന്ന അസം സ്വദേശികളായ ശ്രേയസ്സ്, മിൻറു എന്നിവരെയാണ് കാണാതായിരിക്കുന്നത്. മാര്‍ക്കറ്റില്‍ മത്സ്യവിപണനം കഴിഞ്ഞ ക്ഷീണത്താല്‍ ഉറങ്ങുകയായിരുന്നു മജീദ്. ഇതേ സ്ഥലത്ത് താമസിച്ച് മത്സ്യക്കച്ചവട കമ്പനിയില്‍ ജോലിചെയ്യുന്ന അസം സ്വദേശികളായ ഇരുവരും മജീദിെൻറ ബാഗില്‍നിന്നു പണം കവര്‍ന്നശേഷം മുറി പുറത്തുനിന്ന് പൂട്ടി സ്ഥലംവിടുകയായിരുന്നുവെന്നാണ് പരാതി. ചോമ്പാല പൊലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങി പെരുന്നാൾ നമസ്കാരം വാണിമേൽ ജുമുഅത്ത് പള്ളി: അബ്ദുൽ ഖാദിർ ദാരിമി -8.00 വാണിമേൽ മസ്ജിദുൽ ഇസ്ലാഹി: നാസർ മൗലവി നമ്പ്യത്താംകുണ്ട് -7.30 നരിപ്പറ്റ മസ്ജിദുൽ സലാം: കെ.കെ. ഇബ്രാഹിം കുറ്റ്യാടി -7.45 കുളപറമ്പ് മസ്ജിദുൽ ഫുർഖാൻ: ജലീൽ മൗലവി കാരക്കുന്ന് -7.45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.