കോഴിക്കോട്: ക്ഷീരവികസന വകുപ്പും മിൽമയും തമ്മിലുള്ള വടംവലി കാരണം മിൽമ പ്ലാൻറ് അറ്റൻഡർ തസ്തികയിലെ നിയമനം അനിശ്ചിതത്വത്തിലായതായി ഉദ്യോഗാർഥി കൂട്ടായ്മ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ 30 വർഷമായി എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി നഷ്ടപ്പെടാതെവന്ന ഉദ്യോഗാർഥികളെയും 20 വർഷത്തോളമായി പാൽ സൊസൈറ്റികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും കഴിഞ്ഞ ഡിസംബറിലാണ് അറ്റൻഡർ പോസ്റ്റിനായി എഴുത്തുപരീക്ഷക്ക് വിളിച്ചത്. കായികക്ഷമത പരീക്ഷ ഈ വർഷം ഫെബ്രുവരിയിൽ നടത്തുകയും ചെയ്തു. ഇതിൽ കുറച്ചു പേരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തി ആറു മാസമായിട്ടും നിയമനം നടത്തിയിട്ടില്ല. മിൽമയുമായി ബന്ധപ്പെട്ടപ്പോൾ അവരുടെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായാണ് അറിയുന്നെതന്നും അവർ പറഞ്ഞു. ഇതുസംബന്ധിച്ച് പലതവണയായി വകുപ്പ് മന്ത്രിയെ കണ്ട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തങ്ങൾക്ക് എംപ്ലോയ്മെൻറ് ഓഫിസിൽനിന്ന് ലഭിക്കുന്ന അവസാന അവസരമാണിതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. മിൽമയിൽ അഴിമതിയുള്ളത് കാരണമാണ് നിയമനം നടത്താത്തതെന്നാണ് സർക്കാർ പറയുന്നത്. സർക്കാറും മിൽമയും തമ്മിലുള്ള വടംവലിയിൽ തങ്ങളാണ് ഇരകളായി മാറിയതെന്നും അടിയന്തരമായി ഇൻറർവ്യൂ നടത്തി നിയമനം നടത്തണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വകുപ്പ് മന്ത്രിയുടെ വീടിന് മുന്നിൽ കുടുംബസമേതം നിരാഹാരമിരിക്കാനാണ് ഇവരുെട തീരുമാനം. വാർത്തസമ്മേളനത്തിൽ വി.സി. ഷാജി, എം. ഗിരീഷ്, പ്രജീഷ്, സന്തോഷ് എന്നിവർ പങ്കെടുത്തു. ...................... p3cl2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.