വാണിമേൽ: ഓണവും ബലിപെരുന്നാളും ഒരുമിച്ചെത്തിയതോടെ വിദ്യാലയങ്ങളിലും മറ്റുമുള്ള ആഘോഷപരിപാടികൾ സൗഹൃദത്തിെൻറ പുതിയ ഉണർത്തുപാട്ടായി. ഭൂമിവാതുക്കൽ എം.എൽ.പി സ്‌കൂളിൽ 'ഒരുമ-2017' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന വായനവസന്തം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി.എച്ച്. ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ എം.കെ. മജീദ്, അഷ്‌റഫ് കൊറ്റാല, ബ്ലോക്ക് പഞ്ചായത്ത് അംഗം തെങ്ങലക്കണ്ടി അബ്ദുല്ല, വാർഡ് മെംബർ വി.കെ. സാബിറ, മുൻ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. മൂസ, പ്രധാനാധ്യാപിക പി.കെ. ഗീത, വി.കെ. മൂസ, എം.കെ. അബൂബക്കർ, എം.എ. വാണിമേൽ, പി.വി. അമ്മദ്, ഇസ്മായിൽ വാണിമേൽ, അഷ്‌റഫ് പടയൻ, കെ.വി. കുഞ്ഞമ്മദ് തസ്‌നീം അലി, നവാസ് തൈക്കണ്ടി എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നടന്ന മത്സരപരിപാടികൾ കെ.എം.സി.സി നേതാവ് അഷ്‌റഫ് പൊയ്ക്കര ഉദ്‌ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് പി.പി. സൗദ അധ്യക്ഷത വഹിച്ചു. പെരുന്നാൾ നമസ്കാരം ചേരാപുരം പൂമുഖം ജുമാമസ്ജിദ്: മൊയ്തീൻ ഫൈസി മുയിപ്പോത്ത് -7.30 ചേരാപുരം അനന്തോത്ത് ജുമാമസ്ജിദ്: അയ്യൂബ് സുല്ലമി -7.30 വേളം വലകെട്ട് ജുമാമസ്ജിദ്: മുസ്തഫ ദാരിമി -7.15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.