കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാരവകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ബുധനാഴ്ച കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികൾക്കായി ഒരുക്കുന്ന ഓണസദ്യയോടെ തുടക്കമാവും. ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണസദ്യയിൽ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും പങ്കാളികളാവും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കുന്നുണ്ട്. ഓണം വാരാഘോഷത്തിെൻറ ഭാഗമായുള്ള വിവിധ പരിപാടികൾ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി.എ. റസാഖിെൻറ പേരിൽ കോഴിക്കോട് ബീച്ചിലാണ് മുഖ്യവേദി ഒരുങ്ങുക. ഭട്ട് റോഡ് ബീച്ച്, മാനാഞ്ചിറ, സരോവരം ബയോപാർക്ക്, ബി.ഇ.എം സ്കൂൾ, ടൗൺ ഹാൾ, ആർട്ട് ഗാലറി, കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ്, തളി എന്നിവയാണ് നഗരത്തിൽ ഒരുങ്ങുന്ന മറ്റു വേദികൾ. ഇവക്ക് പുറമേ ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളായ പെരുവണ്ണാമൂഴി, കാപ്പാട്, വടകര, കടലുണ്ടി, തുഷാരഗിരി, വയലട, പയംകുറ്റിമല എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾക്ക് വേദിയൊരുങ്ങും. സെപ്റ്റംബർ ഒന്നിന് വൈകീട്ട് 6ന് കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയിൽ പരിപാടി നടക്കും. ........................ p3cl12
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.