എൽ.ഡി.എഫ് സർക്കാർ വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കി -കുഞ്ഞാലിക്കുട്ടി കുറ്റ്യാടി: ഇടതുപക്ഷസർക്കാർ സ്വാശ്രയകോളജിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കുറ്റ്യാടി മെഹ്ഫിൽ ഒാഡിറ്റോറിയത്തിൽ പ്രാദേശിക പത്രലേഖകർക്കനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇടതുപക്ഷഭരണത്തിൽ പണമില്ലാത്തവന് പഠിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഭീമമായ ഫീസ് താങ്ങാനാവാതെ പല വിദ്യാർഥികളും പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്. കേരളസർക്കാർ വേണ്ടസമയത്ത് ആവശ്യമായ ഇടപെടൽ നടക്കാത്തതുകാരണം സുപ്രീംകോടതി മാനേജ്മെൻറുകൾക്ക് അനുകൂലമായ നിലപാടെടുത്തിരിക്കുകയാണ്. ഇടതുപക്ഷസർക്കാറിന് ഒരിക്കലും ഭൂഷണമല്ലാത്ത നടപടിയാണിത്. മുൻ യു.ഡി.എഫ് സർക്കാർ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനമാണെടുത്തിരുന്നതെന്നും സർക്കാർ നടപടി യു.ഡി.എഫ് വളരെ ഗൗരവത്തിലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.