കാലിക്കറ്റ്​ ഒാർഫനേജ്​ എൽ.പി സ്​കൂളിന്​ ഒാണസമ്മാനം സൈക്കിൾ

കൊളത്തറ: കാലിക്കറ്റ് ഒാർഫനേജ് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് ഒാണസമ്മാനമായി സൈക്കിൾ നൽകി. അഭ്യുദയകാംക്ഷികളായ രണ്ടുപേരാണ് സൈക്കിൾ നൽകിയത്. സവാരി അറിയാത്ത കുട്ടികളെ പഠിപ്പിക്കുകയും സ്കൂൾ വളപ്പിൽ വാഹനങ്ങൾ നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. കോർപറേഷൻ കൗൺസിലർ എം. കുഞ്ഞാമുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ടി.എം. മിൻഹ സൈക്കിൾ ഏറ്റുവാങ്ങി. ഒാർഫനേജ് സെക്രട്ടറി സി. ആലിക്കോയ ജീവനക്കാരെ ആദരിച്ചു. റിട്ട. എ.ഡി.എം കെ. മൊയ്തീൻകോയ മാത്തോട്ടം സമ്മാനവിതരണം നടത്തി. ഹെഡ്മാസ്റ്റർ എൻ.സി. അബ്ദുല്ലക്കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സി. സിറാജ് നന്ദിയും പറഞ്ഞു. calicut orphanage: കാലിക്കറ്റ് ഒാർഫനേജ് എൽ.പി സ്കൂൾ കുട്ടികളെ സൈക്കിൾ സവാരി പഠിപ്പിക്കുന്ന പരിപാടിയിൽ ഒാർഫനേജ് സെക്രട്ടറി സി. ആലിക്കോയ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.