വരക്കാനൊരിടം, വിൽക്കാനും

കോഴിക്കോട്: ചിത്രകാരന്മാർക്ക് സ്വസ്ഥമായിരുന്ന് വരക്കാനും അവ പ്രദർശിപ്പിച്ച് വിൽക്കാനും ഇഷ്ടപ്പെട്ട ചിത്രങ്ങൾ സ്വന്തമാക്കാനുമായി ഒരിടം. പാറോപ്പടിയിലെ എ.എ.ഡി ആർട്ട്ഗാലറി ചിത്രകലയെ സ്നേഹിക്കുന്നവർക്കുള്ളതാണ്. ദി കംപ്ലീറ്റ് ആർട്ട് സ്റ്റോർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കലാവേദിയിൽ ചിത്രകലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിലൊരുക്കുകയാണ്. പെയിൻറിങ് പ്രദർശനം, ചിത്രകലക്യാമ്പ്, ഫോട്ടോ ഫ്രെയിമിങ്, ചിത്രംവര ക്ലാസ്, ചിത്രംവരക്കുള്ള പെയിൻറ്, ചിത്രപുസ്തകം, കാൻവാസ് തുടങ്ങിയവയുടെ വിൽപനയുമെല്ലാം എ.എ.ഡിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ചിത്രകാരന് തനിച്ച് പ്രദർശനം നടത്താനാവില്ല, ഒരു കൂട്ടം കലാകാരന്മാർക്ക് ഒരുമിച്ചേ പ്രദർശിപ്പിക്കാനാവൂ. കഴിഞ്ഞ ഞായറാഴ്ച ഉദ്ഘാടനത്തിനുശേഷം ആർട്ടറി എന്ന പേരിൽ 30 കലാകാരന്മാരുടെ നേതൃത്വത്തിൽ ഉദ്ഘാടനപ്രദർശനം തുടങ്ങിയിട്ടുണ്ട്. പോൾ കല്ലാനോട്, സുനിൽ അശോകപുരം, ഫ്രാൻസിസ് കോടങ്കണ്ടത്ത്, അജയൻ കാരാടി, ഗിരീഷ് മലയമ്മ, മുക്താർ ഉദരംപൊയിൽ, സി. ശാന്ത, കബിത മുഖർജി തുടങ്ങിയവരുടെ വിവിധതരം ചിത്രങ്ങളാണ് ആർട്ടറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. എറണാകുളം സ്വദേശിയായ ജോമോൻ മലയിലും ഭാര്യ ഷൈനി ജോമോനും ചേർന്നാണ് ആർട്ട്ഗാലറി നടത്തുന്നത്. കലാകാരനായ ത​െൻറ സഹോദരൻ ജോഷി മലയിലിൽ നിന്നാണ് ആർട്ട് ഗാലറി തുടങ്ങുകയെന്ന ആശയത്തിലെത്തിയതെന്ന് ജോമോൻ പറയുന്നു. കോഴിക്കോട്ടെത്തുന്ന കലാപ്രേമികളായ വിദേശസഞ്ചാരികളെക്കൂടി എ.എ.ഡിയിലേക്കാകർഷിക്കുകയാണ് ഇവരുടെ ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.