നാടൻ ഉൽപന്നങ്ങളുമായി ഓണം വിപണനമേള

ചേളന്നൂർ: നാടൻ ഉൽപന്നങ്ങളുമായി ഗ്രാമപഞ്ചായത്ത് സി.ഡി.എസി​െൻറ നേതൃത്വത്തിൽ കുമാരസ്വാമി ബസാറിൽ കുടുംബശ്രീ ഓണം വിപണനമേളയും കൃഷിഭവ​െൻറ നേതൃത്വത്തിൽ പഴം-പച്ചക്കറി വിപണനമേളയും തുടങ്ങി. കുടുംബശ്രീ വനിതകൾ നിർമിച്ച തുണിസഞ്ചികൾ, തുണിത്തരങ്ങൾ, ഫാൻസി ആഭരണങ്ങൾ തുടങ്ങി വിവിധ ഇനങ്ങൾ മേളയിലുണ്ട്. അമ്പലത്തുകുളങ്ങര മുതൽ കുമാരസ്വാമി വരെ മാവേലിയുടെ അകമ്പടിയോടെ വിളംബര ഘോഷയാത്ര നടത്തി. ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ചാണ് പച്ചക്കറി വിപണനമേള. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. വിജയൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ ലീല, മിനി ചെട്ട്യാംകണ്ടി, പി. ഇസ്മായിൽ, വാർഡ് മെംബർമാരായ എം.പി. ഹമീദ്, ഗൗരി പുതിയോത്ത്, വി. ജിതേന്ദ്രനാഥ്, സി.ഡി.എസ് ചെയർപേഴ്സൻ രജനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.