പൊലീസ് അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം- -ഐ.എൻ.ടി.യു.സി പൊലീസ് അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം- -ഐ.എൻ.ടി.യു.സി കൽപറ്റ: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളെപോലെ പെരുമാറുന്നുവെന്നും പൊലീസ് അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ വൻപ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി. കഴിഞ്ഞദിവസം കമ്പളക്കാട് ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറിനെ അകാരണമായി മർദിക്കുകയും, കള്ളക്കേസ് ചുമത്തുകയും ചെയ്തനടപടി അംഗീകരിക്കാനാവില്ല. ട്രാഫിക് നിയന്ത്രണം കാര്യക്ഷമമല്ലാത്ത കമ്പളക്കാട് ടൗണിൽ തെൻറ കാറിന് നോ പാർക്കിങ് പിഴചുമത്തിയ പൊലീസുകാരനോട് അതോടൊപ്പംവെച്ച മറ്റുവാഹനങ്ങൾക്ക് എന്തുകൊണ്ട് പിഴയില്ലെന്ന് ആരാഞ്ഞ പൊതുപ്രവർത്തകനായ അഷ്റഫിനോട് ക്രിമിനലിനോടെന്നപോലെ പെരുമാറുകയും മർദിക്കുകയും ചെയ്തത് അപലപനീയമാണ്. സംഭവത്തെ തുടർന്ന് സി.പി.എം. നേതാക്കൾക്ക് പൊലീസ് സ്റ്റേഷൻ തുറന്നുകൊടുത്ത് പാർട്ടി ലോക്കൽകമ്മിറ്റി ഓഫിസിന് സമാനമാക്കിയ നടപടി പ്രതിഷേധാർഹമാണ്. കഴിഞ്ഞദിവസം കൽപറ്റ സ്റ്റേഷനിൽ പരാതിയുമായെത്തിയ ഐ.എൻ.ടി.യു.സി പ്രവർത്തകനായ ബസ് ജീവനക്കാരനെ അകാരണമായി മർദിച്ചതും പൊലീസ് ഗുണ്ടായിസത്തിെൻറ തെളിവാണ്. അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ, പി.കെ. കുഞ്ഞിമൊയ്തീൻ, സി. ജയപ്രസാദ്, ബി. സുരേഷ്ബാബു, ഗിരീഷ് കൽപറ്റ, ടി.എ. റെജി, പി.എൻ. ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, കെ.എം. വർഗീസ്, ഉമർ കുണ്ടാട്ടിൽ, ശ്രീനിവാസൻ തൊവരിമല, ഡി. യേശുദാസ്, വി.എൻ. ലക്ഷ്മണൻ, പി.എം. ജോസ്, സാലി റാട്ടക്കൊല്ലി, ഷൈനി ജോയി, എം.പി. ശശികുമാർ, ഒ. ഭാസ്ക്കരൻ, നജീബ് പിണങ്ങോട്, കബീർ കുന്നമ്പറ്റ, കെ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് രോഗികള്‍ക്ക് ഓണക്കിറ്റ് കാവുംമന്ദം: സമൂഹത്തില്‍ ഏറ്റവുംകൂടുതല്‍ വേദനയനുഭവിക്കുന്ന വിഭാഗമായ കിടപ്പുരോഗികള്‍ക്ക് ഓണസമ്മാനമൊരുക്കി മാതൃകയായിരിക്കുകയാണ് കാവുംമന്ദം മഠത്തില്‍ കുടുംബം. മഠത്തില്‍ പൗലോസ് സ്മാരക കുടുംബ ട്രസ്റ്റാണ് തരിയോട് പഞ്ചായത്തിലെ പാലിയേറ്റിവ് രോഗികള്‍ക്ക് ഓണക്കിറ്റ് സമ്മാനിച്ചത്. മഠത്തില്‍ സിസിലി പൗലോസില്‍ നിന്നും ഓണക്കിറ്റ് ഏറ്റുവാങ്ങി കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.വി. വിജേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. മോളി, ബീന ചെറിയാന്‍, പി.വി. ജെയിംസ്, എന്‍. മാത്യു, ലിസി എ.ബി, കമറുന്നിസ, പ്രകാശ്, അനീഷ് ഹെന, ഗ്ലെന്‍ പ്രിന്‍സ് എന്നിവർ സംബന്ധിച്ചു. റിയോണ്‍ മഠത്തില്‍ സ്വാഗതവും സാവിയോ മാര്‍ട്ടിന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു. വൈവിധ്യ ഉൽപന്നങ്ങളുമായി കുടുംബശ്രീ ഓണച്ചന്ത കൽപറ്റ: ജൈവപച്ചക്കറികളും നാടൻ മസാലപ്പൊടി ഉൾെപ്പടെ വിവിധ തരം പലഹാരങ്ങളുമായി കൽപറ്റ നഗരസഭ കുടുംബശ്രീ സി.ഡി.എസിെൻറ നേതൃത്വത്തിൽ ഓണച്ചന്ത വിജയപമ്പ് പരിസരത്ത് തുടങ്ങി. വിവിധ കുടുംബശ്രീ യൂനിറ്റുകളും ജെ.എൽ.ജി യൂനിറ്റുകളും ഉൽപാദിപ്പിച്ച ജൈവപച്ചക്കറികൾ, മസാലപ്പൊടികൾ, പലഹാരങ്ങൾ, മുളയരി, നവര അരി, നാടൻ തേൻ, വിവിധഇനം പപ്പടങ്ങൾ, അച്ചാറുകൾ, വിവിധതരം പായസങ്ങൾ, വസ്ത്രങ്ങൾ എന്നിവ ചന്തയിൽ ലഭിക്കും. ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. അജിത, മുനിസിപ്പൽ കൗൺസിലർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റൻറ് മിഷൻ ജില്ല കോ-ഓഡിനേറ്റർ പി.ടി. മുരളി സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ വനിത നന്ദിയും പറഞ്ഞു. ഓണച്ചന്ത സെപ്റ്റംബർ രണ്ടിനു സമാപിക്കും. TUEWDL11കൽപറ്റ നഗരസഭ കുടുംബശ്രീ സി.ഡി.എസിെൻറ നേതൃത്വത്തിൽ നടത്തുന്ന ഓണച്ചന്ത നഗരസഭ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.