'ഒളിമ്പ്യൻ ദിജുവി​െൻറ പേരിൽ രാമനാട്ടുകരയിൽ ബാഡ്മിൻറൺ അക്കാദമി തുടങ്ങണം'

രാമനാട്ടുകര: രാമനാട്ടുകര സ്വദേശിയായ ഇന്ത്യൻ ബാഡ്മിൻറൺ താരം ഒളിമ്പ്യൻ ദിജുവിനെ ആദരിക്കുന്നതിന് ആലോചനയോഗം ചേർന്നു. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തു, അർജുന, ജി.വി. രാജ, ജിമ്മി ജോർജ് അവാർഡ്, വിവേകാനന്ദ സ്പോർട്സ് എക്സലൻസ് അവാർഡ്, യൂത്ത് എക്സലൻസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. രാമനാട്ടുകരയിൽ ദിജുവി​െൻറ പേരിലറിയപ്പെടുന്ന റോഡോ, ബാഡ്മിൻറൺ അക്കാദമിയോ, മറ്റു സ്ഥാപനങ്ങളോ ഉണ്ടാക്കണമെന്നാണ് യോഗ തീരുമാനം. ടി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ കൗൺസിലർമാരായ രാജൻ പുൽപറമ്പിൽ, രാജീവ് മണ്ണൊടി, വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് എസ്. ധർമരാജ അയ്യർ, കെ.സി. രവീന്ദ്രനാഥ്‌, കെ.ടി. റസാഖ്, പാച്ചീരി സൈതലവി, കെ. കുഞ്ഞിപ്പ, സത്യനാഥ്‌ രാമനാട്ടുകര, പി.എം. അജ്മൽ, വാസു കൊല്ലിയേടത്ത്, പ്രദീപ് രാമനാട്ടുകര, പി. ഷൈജു, രാജേഷ് നെല്ലിക്കോട്, പി. മനീഷ്, ഇ. ശിവദാസൻ, പി. അയ്യപ്പൻ, പി.ടി. ജയകൃഷ്‌ണൻ, പി. കൃഷ്‌ണൻ, ഡോ. റോഷ്, എൻ.പി. പ്രമോദ് ബാബു എന്നിവർ സംസാരിച്ചു. കെ. നസീൽ സ്വാഗതവും ഉല്ലാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.