ആറ്റുപുറം കടവ് സൗന്ദര്യവത്​കരണപദ്ധതിക്ക് തുടക്കം

ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ 18ാം വാർഡിൽെപട്ട ആറ്റുപുറംകടവ് സൗന്ദര്യവത്കരണ പദ്ധതി കൗൺസിലർ പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കടവിലേക്കുള്ള ഇടവഴി ശുചീകരിക്കുകയും പൊട്ടിപ്പൊളിഞ്ഞ പടവുകൾ കോൺക്രീറ്റ് നടത്തുകയും ചെയ്തു. പ്രദേശവാസികളായ സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ കടവ് സൗന്ദര്യവത്കരണത്തിനായി ജനകീയസേവനപ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് കൺവീനർ ഉസാമ പയനാട്ട് അറിയിച്ചു. പദ്ധതിക്ക് വേണ്ടി മുനിസിപ്പാലിറ്റി വികസന ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നീക്കിവെച്ചതായി കൗൺസിലർ പി.പി. അനിൽകുമാർ പറഞ്ഞു. അബ്ദുല്ലത്തീഫ് പാണക്കോട്ടിൽ, എ.എം. നിസാമുദ്ദീൻ, നൗഷാദ് നമ്പുതൊടി, റഫീഖ് അരേറ്റുമണ്ണിൽ, സജ്മീർ, സൗലീസർ, കെ.വി. റഫീഖ്, മുഹമ്മദലി മാമ്പേക്കാട്ട് , ടി.കെ. ജുമാൻ, ഉസാമ പയനാട്ട്, ഫിറോസ് മൂലക്കണ്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.