ബാലുശ്ശേരി: ഒാണാഘോഷം മുന്നിൽ കണ്ട് മലയോരമേഖലയിൽ വ്യാജവാറ്റ് നിർമാണം തകൃതിയായി നടക്കുന്നു. പനങ്ങാട് പഞ്ചായത്തിലെ വായോറമല, തലയാട്ട് പ്രദേശങ്ങളും ബാലുശ്ശേരി പഞ്ചായത്തിലെ തരിപ്പാക്കുനിയും കേന്ദ്രീകരിച്ചാണ് നിർമാണം വ്യാപകമാകുന്നത്. വായോറമലയിൽ ബാലുശ്ശേരി എക്സൈസ് സംഘം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 750 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. മലയോരപ്രദേശത്തെ ആൾ താമസമില്ലാത്ത വീട് കേന്ദ്രീകരിച്ചാണ് ചാരായനിർമാണം നടത്തിയിരിക്കുന്നത്. ബാലുശ്ശേരിയിൽ വാറ്റ്നിർമിക്കാനായി മിക്ക വാടക സ്റ്റോറുകളിൽനിന്നും അടുപ്പും ഗ്യാസ് വാടകക്ക് പോയികൊണ്ടിരിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ഇത്തരത്തിൽ വാടകക്ക് കൊടുക്കുന്ന ഉപകരണങ്ങൾ എക്സൈസ് സംഘം പിടികൂടിയിരുന്നു. എക്സൈസ് സംഘം പരിശോധന കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.