ബേപ്പൂർ: ബസ്സ്റ്റാൻഡിൽ ഏറെ കൊട്ടിഘോഷിച്ച് രണ്ടുവർഷം മുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് രണ്ടു മാസമായിട്ടും അധികൃതർക്ക് അനക്കമില്ല. ബസ് ജീവനക്കാരും നാട്ടുകാരും വ്യാപാരികളും ബുദ്ധിമുട്ടിലാണ്. കോർപറേഷൻ അധികൃതരെയും കൗൺസിലറെയും പലതവണ പരാതി അറിയിച്ചിട്ടുണ്ട്. ഉടൻതന്നെ ശരിയാക്കും എന്ന പല്ലവിയാണ് മറുപടി. രാത്രി ഏഴിന് ശേഷം ബസ്സ്റ്റാൻഡ് പൂർണമായും കൂരിരുട്ടിൽ ആണ്. ബസിൽ നിന്നിറങ്ങുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ കൂടുതലായും സഞ്ചരിക്കുന്നത് ബസ്സ്റ്റാൻഡിെൻറ പിറകിലുള്ള ഇടവഴിയിലൂടെയാണ്. വീതികുറഞ്ഞ ഈ ഇടവഴിയുടെ ഡ്രൈനേജിൽ മാലിന്യം വന്ന് അടഞ്ഞത് കാരണം നടപ്പാതയും ഡ്രൈനേജും തിരിച്ചറിയാൻ സാധിക്കില്ല. രാത്രി സമയങ്ങളിൽ ഇത് കാരണം കാൽ തെന്നി അപകടങ്ങൾ പതിവാണ്. ഇടുങ്ങിയ ഇടവഴിക്ക് ഏറെ പ്രയോജനകരമായിരുന്നു ഹൈമാസ്റ്റ് ലൈറ്റിെൻറ പ്രകാശം. ബേപ്പൂരിലെ പടിഞ്ഞാറു ഭാഗങ്ങളിൽ താമസിക്കുന്ന മിക്ക യാത്രക്കാരും പിന്നിലുള്ള ഈ ഇടവഴിയാണ് വീട്ടിലേക്കുള്ള സഞ്ചാരത്തിന് ഉപയോഗിക്കുന്നത്. ഇപ്പോൾ ഈ വഴി കൂരിരുട്ടിൽ ആയതിനാൽ ബേപ്പൂർ അങ്ങാടി കറങ്ങിയാണ് സഞ്ചാരം. ഹൈമാസ്റ്റ് ലൈറ്റ് സർവിസ് കരാറെടുത്ത കമ്പനിയുടെ കാലാവധി കഴിഞ്ഞതോടെ പുതിയ കരാറുകാരൻ ആണത്രേ റിപ്പയർ ചെയ്യേണ്ടത്. പുതിയ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടയിൽ സാമൂഹിക ദ്രോഹികൾ മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും ഇരുട്ടിെൻറ മറ ഉപയോഗപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.