വിനായക ചതുർഥി മഹോത്സവം 23 മുതൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗണേശസാധന കേന്ദ്രത്തിനു കീഴിൽ 21ാമത് വിനായക ചതുർഥി മഹോത്സവം ആഗസ്റ്റ് 23ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രീമംഗളചണ്ഡീ സിദ്ധമഹാവിനായക ക്ഷേത്രത്തിൽ ആചാര്യ ആനന്ദ്യംബായുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. മഹാചണ്ഡികാഹോമം, സകലവിദ്യാദായകഹോമം, ഗണേശ-ലളിത സഹസ്രനാമ ലക്ഷാർച്ചന, പ്രഭാഷണങ്ങൾ, അമൃതഭോജനം, വിഗ്രഹനിമജ്ജന ഘോഷയാത്ര തുട‍ങ്ങിയവയാണ് പരിപാടികൾ. 26ന് സമാപിക്കും. സ്വാഗതസംഘം പ്രസിഡൻറ് കെ. പ്രഭാകരൻ നമ്പ്യാർ, ജന. സെക്രട്ടറി പി.എം. ജയപ്രകാശൻ, സംജേഷ് പട്ടേരി, ആനന്ദ് നാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.