ഗോരഖ്പുർ: കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം -ദയാബായി കൽപറ്റ: ഗോരഖ്പുരിലെ ആശുപത്രിയിൽ പിഞ്ചുകുട്ടികൾ ശ്വാസംകിട്ടാതെ മരിച്ച സംഭവത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി. ഇൗ ആവശ്യമുന്നയിച്ച് രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, യു.പി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തയക്കുമെന്നും അവർ വാർത്തസേമ്മളനത്തിൽ പറഞ്ഞു. ആകസ്മിക ദുരന്തമെന്നല്ല, കൊല എന്നുതെന്നയാണ് ഇതിനെ വിളിക്കേണ്ടത്. അവിടെ ഇപ്പോഴും മരണം തുടരുകയാണ്. അധികാരികൾക്ക് അതൊരു പ്രശ്നമേയല്ല. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഒന്നു സൂചിപ്പിച്ചുപോയതൊഴിച്ചാൽ പ്രധാനമന്ത്രി അതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി അറിഞ്ഞ നിമിഷം അദ്ദേഹം അവിടെ എത്തണമായിരുന്നു. യു.പി മുഖ്യമന്ത്രി സന്യാസിയാണത്രെ. എന്താണ് സന്യാസം?. മരിച്ചുകഴിഞ്ഞ് മൃതദേഹങ്ങൾ കൊണ്ടുപോവാൻ പോലും സൗകര്യമൊരുക്കിയില്ല. ചുമന്നും സ്കൂട്ടറിലുമൊക്കെയായി മൃതദേഹങ്ങൾ കൊണ്ടുപോവേണ്ട അവസ്ഥയായിരുന്നു. കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനിടയിൽ സ്വാതന്ത്ര്യദിനാഘോഷം പാടില്ലായിരുന്നു എന്നാണ് തനിക്ക് തോന്നിയതെന്നും ദയാബായി പറഞ്ഞു. വയനാട്ടിലും അട്ടപ്പാടിയിലുമൊക്കെ ആദിവാസികളെ മണ്ണിൽനിന്ന് വേർപെടുത്തി പിഴുതെറിയുകയാണെന്ന് അവർ പറഞ്ഞു. മണ്ണുമായുള്ള ബന്ധമായിരുന്നു അവരുടെ അടിസ്ഥാനം. ആദിവാസികൾ മറ്റുള്ളവരുടെ മുന്നിൽ ൈകനീട്ടുന്നവരല്ലായിരുന്നു. ഇന്നത് മാറി. പ്രകൃതിയെ ആദരിച്ച് ജീവിച്ചവർ, മാറിയ കൃഷിരീതികളുടെ കാലത്ത് ഗതിമാറ്റത്തിെൻറ ഘട്ടത്തിലാണ്. വികസനം എന്നത് നാശോന്മുഖമായി മാറി. അഞ്ചു ശതമാനം പേർക്ക് സൗകര്യമൊരുക്കാൻ 20 ശതമാനത്തെ കൊന്നൊടുക്കുകയാണ് ഇന്നത്തെ വികസനം ചെയ്യുന്നതെന്നും ദയാബായി ചൂണ്ടിക്കാട്ടി. ദയാബായി കേന്ദ്രകഥാപാത്രമായി അഭിനയിച്ച 'കാന്തൻ' സിനിമയുടെ പോസ്റ്റർ പ്രകാശനം വയനാട് പ്രസ്ക്ലബ് ഹാളിൽ നടന്നു. ദയാബായിയിൽനിന്ന് സിനിമ നിർമാതാവ് റെജി പുത്തേഴത്ത് പോസ്റ്റർ ഏറ്റുവാങ്ങി. വയനാട്ടിലെ ആദിവാസി വിഭാഗമായ അടിയരുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളുടെ കഥയാണ് കാന്തെൻറ ഇതിവൃത്തം. WEDWDL29 Dayabai ദയാബായി വാർത്തസമ്മേളനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.