മുട്ടിൽ: കുരുന്നുകൈകളിലെല്ലാം പൈസയിടാനുള്ള കുടുക്ക. മിഠായി വാങ്ങാനോ മറ്റു സാധനങ്ങൾ വാങ്ങാനോ ഉള്ളതല്ലെന്ന ബോധ്യത്തോടെ വിദ്യാർഥികൾ ഒരുവർഷം മുഴുവൻ ആ പണക്കുടുക്കയിൽ കിട്ടുന്ന ചെറിയ തുക നിക്ഷേപിക്കും. അങ്ങനെയവർ വലിയൊരു ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകും. മുട്ടിൽ വയനാട് ഒാർഫനേജ് യു.പി. സ്കൂളിലാണ് സ്വാതന്ത്ര്യദിനത്തിൽ നന്മയുടെയും സഹായത്തിെൻറയും സന്ദേശം നൽകി കാരുണ്യനിധി പദ്ധതി ആരംഭിച്ചത്. കാരുണ്യനിധി രാഷ്ട്ര നന്മക്ക് എന്ന സന്ദേശവുമായാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. വിദ്യാലയത്തിൽ പഠിക്കുന്ന 950 കുട്ടികൾക്കും ഓരോ പണക്കുറ്റി നൽകുകയും സമാഹരിച്ച പണം അടുത്ത ദേശീയ ദിനമായ 2018 ജനുവരി 26ന് സ്കൂളിലെത്തിക്കുകയും ചെയ്യും. ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. പി.ടി.എയുടെ ശ്രമഫലമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായിട്ടാണ് കാരുണ്യനിധി നടപ്പാക്കുന്നത്. ഇതിനകം പത്തോളം കുട്ടികൾക്ക് ചികിത്സ സഹായം നൽകാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ നൽകിയ ഈ പണക്കുറ്റിയിൽ ഓരോ കുട്ടിയും അവരവരുടെ പണം നിക്ഷേപിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. സഹോദര സ്നേഹം, ദാനശീലം, അനുകമ്പ, പരസ്പര സഹായം, എന്നീ സദ്ഗുണങ്ങൾ കുട്ടികളിൽ ശീലിക്കാനും അതോടൊപ്പം ദേശീയബോധം വളർത്താനുമാണ് ദേശീയ ആഘോഷ ദിനത്തിൽ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പി.ടി.എ ഭാരവാഹികളും അധ്യാപകരും പറഞ്ഞു. വിദ്യാർഥികൾ ദേശഭക്തിഗാനങ്ങളും, മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി യോഗത്തിൽ മൗനപ്രാർഥന നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. നൗഷാദ് ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡൻറ് ലത്തീഫ് കക്കറത്ത് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് സീന റഫീഖ്, അഷ്റഫ്.എം, പി. അബ്ദു, ഇ.കെ. റസാഖ്, താജുന്നീസ, ആസ്യ, കെ. നസീർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് മോളി കെ. ജോർജ്ജ് സ്വാഗതവും എം. അബ്ദുല്ല നന്ദിയും പറഞ്ഞു. WEDWDL27 കാരുണ്യനിധി രാഷ്ട്ര നന്മക്ക് എന്ന സന്ദേശവുമായി 'ഹൃദയപൂർവം' പദ്ധതി മുട്ടിൽ ഓർഫനേജ് യു.പി സ്കൂളിലെ മുഴുവൻ കുട്ടികളും പണം നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്യുന്നു (ബാക്ക്പേജിൽ സ്ഥലമുണ്ടെങ്കിൽ നൽകാവുന്നത്, ഇല്ലെങ്കിൽ ലോക്കൽ must colour)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.