വിദ്യാർഥിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്​റ്റില്‍

മീനങ്ങാടി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. പാതിരിപ്പാലത്തെ നാല് ചക്ര ഓട്ടോ ഡ്രൈവറായ കുന്നുംപുറത്ത് സുബൈറി (50) നെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ - പോക്സോ വകുപ്പ് പ്രകാരവും പീഡനകുറ്റത്തിനും കേസെടുത്തിട്ടുണ്ട്്. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഇയാളുടെ വാഹനത്തില്‍വെച്ചും കുട്ടിയുടെ വീട്ടില്‍വെച്ചും പീഡിപ്പിച്ചതായാണ് പരാതി. ബന്ധുക്കള്‍ മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയതി​െൻറ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രകൃതി വിരുദ്ധ പീഡനം: വയോധികന്‍ റിമാൻഡിൽ കല്‍പറ്റ: കമ്പളക്കാട് കുമ്പളാട് എസ്റ്റേറ്റ്മുക്കില്‍ കുളക്കോട്ട് മണ്ണില്‍ മമ്മി(59) യെ പ്രകൃതിവിരുദ്ധ പീഡനത്തിന് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 14 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് കേസ്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചൈല്‍ഡ് ലൈനാണ് കേസ് ആദ്യം അന്വേഷിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.