സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഐക്യപ്പെടുക -^കാന്തപുരം

സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഐക്യപ്പെടുക --കാന്തപുരം എസ്.വൈ.എസ് ദേശരക്ഷാവലയം സംഘടിപ്പിച്ചു കോഴിക്കോട്: രാജ്യത്തി​െൻറ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഇന്ത്യൻ ജനത ഐക്യപ്പെടണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. എസ്.വൈ.എസ് കോഴിക്കോട് സംഘടിപ്പിച്ച ദേശരക്ഷാവലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജനാധിപത്യവും പ്രമാണമായി സ്വീകരിച്ചാണ് രാജ്യം സ്വാതന്ത്ര്യത്തി​െൻറ 70 വർഷം പൂർത്തീകരിച്ചത്. വിഭാഗീയ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും ഭരണകൂടം പിന്തുണ നൽകരുത്. രാജ്യത്തെ മുഴുവൻ പൗരന്മാരും ഭീതികൂടാതെ ജീവിക്കുമ്പോഴാണ് ദേശരക്ഷ സാധ്യമാവുന്നത്. മത ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ആശങ്ക അകറ്റി ഭാരതത്തി​െൻറ പൈതൃകം ഉയർത്തിപ്പിടിക്കാൻ അധികൃതർ മുന്നോട്ടുവരണം. ജനാധിപത്യ മതേതര മൂല്യങ്ങൾക്കെതിരെ വരുന്ന വെല്ലുവിളികൾ ജനാധിപത്യ ജാഗ്രതകൊണ്ട് പ്രതിരോധിക്കണമെന്നും കാന്തപുരം പറഞ്ഞു. ജില്ല പ്രസിഡൻറ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി സംസാരിച്ചു. കേരളത്തിലെ 14 ജില്ല കേന്ദ്രങ്ങളിലും എസ്.വൈ.എസ് ദേശരക്ഷാവലയം സംഘടിപ്പിച്ചു. f\clt photos\wedys kanthapuram clt ഫോട്ടോ അടിക്കുറിപ്പ് : കോഴിക്കോട് എസ്.വൈ.എസ് നടത്തിയ ദേശരക്ഷാവലയം അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.