സ്വാതന്ത്ര്യദിനാഘോഷം -ആഡ് കോഴിക്കോട്: പട്ടാളമുക്ക് െറസി. അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് പൊട്ടിപ്പൊളിഞ്ഞ ചെലവൂർ-പട്ടാളമുക്ക്, മണ്ടാരത്തുതാഴം-പട്ടാളമുക്ക് റോഡുകൾ ഗതാഗത യോഗ്യമാക്കി. കുറ്റിച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് ഇ.വി. ഉമ്മർകോയ പതാക ഉയർത്തി. മണ്ഡലം പ്രസിഡൻറ് ഇ.വി. ഫിറോസ് അധ്യക്ഷത വഹിച്ചു. കാരപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡൻറ് ബാലൻ നാരങ്ങാളി പതാക ഉയർത്തി. ചാലപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഘോഷത്തിൽ പ്രസിഡൻറ് എൻ. ഉദയകുമാർ പതാക ഉയർത്തി. മലാപറമ്പ് ദേശോദ്ധാരിണി വായനശാലയിൽ അഡ്വ. എം.കെ. അയ്യപ്പൻ ദേശീയപതാക ഉയർത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്കാവ് യൂനിറ്റ് പരിപാടിയിൽ പ്രസിഡൻറ് എൻ.സി. ജലീൽ പതാക ഉയർത്തി. ചേവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എൻ.ജി.ഒ ക്വാർേട്ടഴ്സ് ജങ്ഷനിൽനിന്നും ആരംഭിച്ച സ്വാതന്ത്ര്യ സംരക്ഷണ റാലി ഇൗസ്റ്റ് വെള്ളിമാട്കുന്നിൽ സമാപിച്ചു. പി.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടിയിൽ മണ്ഡലം പ്രസിഡൻറ് ടി.കെ. മഹീന്ദ്രകുമാർ പതാക ഉയർത്തി. പാലക്കാട് രാജീവ് ഗാന്ധി സ്മാരക മന്ദിരത്തിൽ ട്രസ്റ്റ് ചെയർമാൻ കെ. ഇബ്രാഹിം കുട്ടി പതാക ഉയർത്തി. കോൺഗ്രസ് കോട്ടൂളി സൗത്ത് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ യൂനിറ്റ് പ്രസിഡൻറ് പട്ടാടത്ത് സുരേഷിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു പതാക ഉയർത്തി. വെസ്റ്റ് നടക്കാവ് റെയിൻ െറസി. അസോസിയേഷനിൽ കൗൺസിലർ പി. കിഷൻചന്ദ് ദേശീയപതാക ഉയർത്തി. ജനതാദൾ-എസ് മാങ്കാവ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാങ്കാവിൽ പ്രഭാതഭേരി നടത്തി. അസീസ് മണലൊടി പതാക ഉയർത്തി. മാങ്കാവ് ഡട്ട് കോമ്പൗണ്ട് െറസി. അസോസിയേഷൻ പരിപാടിയിൽ അസീസ് മണലൊടി പതാക ഉയർത്തി. െറസിഡൻറ്സ് ഫോറം ഇൗസ്റ്റ് മാങ്കാവ് ജങ്ഷനിൽ നടത്തിയ പരിപാടിയിൽ എൽ.െഎ.സി അസി. ജന. മാനേജർ (റിട്ട) ഇ. കൃഷ്ണവാരിയർ പതാക ഉയർത്തി. വൈസ് പ്രസിഡൻറ് മണലൊടി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ചേവരമ്പലം യൂനിറ്റ് കോൺഗ്രസ് കമ്മിറ്റി ചേവരമ്പലം ബസാറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.ടി. ജനാർദനൻ പതാക ഉയർത്തി. യൂനിറ്റ് കമ്മിറ്റി പ്രസിഡൻറ് കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. 77ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്കാവ് തളിക്കുളങ്ങരയിൽ ബൂത്ത് പ്രസിഡൻറ് വി. ജിനീഷ് പതാക ഉയർത്തി. മൈലാമ്പാടി യൂനിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ആഘോഷത്തിൽ ഡി.സി.സി അംഗം കെ. പ്രകാശൻ പതാക ഉയർത്തി. മാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ പ്രസിഡൻറ് ഗംഗാധരൻ മുല്ലശ്ശേരി പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.