അത്തോളി: ആദം മുക്കിലെ ഓൺലൈൻ കൂട്ടായ്മ നടത്തിയ പരിപാടിയിൽ ഗ്രൂപ് സി.ഇ.ഒ മൻസൂർ പതാക ഉയർത്തി. പി.കെ. ഇസ്ഹാഖ് സന്ദേശം നൽകി. സാജിദ് കോറോത്ത്, ബേബി അജി, ഷൗക്കത്ത് അത്തോളി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ആരിഫ് ചെറിയാരം കണ്ടി, സ്വാലിഹ്, ഷാജി കൊയിലോത്ത്, ബാദുഷ അയനിപ്പുറം എന്നിവർ നേതൃത്വം നൽകി. അത്തോളി: ജി.വി.എച്ച്.എസ്.എസിൽ പ്രിൻസിപ്പൽ ആർ. ഇന്ദു പതാകയുയർത്തി. സ്വാതന്ത്ര്യാമൃതം 2017 മോഹനൻ പുത്തഞ്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഒ.കെ. മനോജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.സി. രാഘവൻ, പ്രിൻസിപ്പൽ ടി.പി. ബിജേഷ്, കെ.ടി സുരേന്ദ്രൻ, സുനിൽ കൊളക്കാട്, പി.ബി. നിഷ എന്നിവർ സംസാരിച്ചു. അത്തോളി: വള്ളിൽ കടവ് പൂരം കമ്മിറ്റി, വി.കെ. റോഡ് എം.ഐ.എൽ.പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനാധ്യാപകൻ ഉണ്ണി പതാകയുയർത്തി. തലക്കുളത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി പ്രമീള ജെ.ആർ.സി അംഗങ്ങളെ സ്കാർപ്പ് അണിയിച്ചു. ബഷീർ മാസ്റ്റർ തയ്യിൽ, എ.കെ സുർജിത് മാസ്റ്റർ എന്നിവർ സംസാരിച്ചു. അത്തോളി: എടക്കര കൊളക്കാട് എ.യു.പി സ്കൂളിൽ വി.കെ ഷീല പതാകയുയർത്തി. ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.