ഏറാമലയിലെ അനധികൃത ഗ്യാസ് ഗോഡൗൺ നിർമാണം നിർത്തിവെക്കണം -ആക്ഷൻ കമ്മിറ്റി കോഴിക്കോട്: നിയമങ്ങൾ കാറ്റിൽപറത്തി ഏറാമല ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ഗ്യാസ് ഗോഡൗൺ നിർമിക്കുന്നത് നിർത്തിവെക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയൽപ്രദേശമായ 32 സെൻറ് സ്ഥലത്ത് ചില ഉദ്യോഗസ്ഥരുടെ ഒത്തുകളിയിലാണ് കെട്ടിടംപണി ആരംഭിച്ചത്. ജനവാസ മേഖലയിൽ ഗോഡൗൺ പണിയുന്നത് ആളുകളുടെ ജീവന് ഭീഷണിയാണ്. ഗോഡൗൺ നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ശശികുമാർ, മുൻ തഹസിൽദാറും ഇപ്പോൾ എ.ഡി.എമ്മും ആയ ടി. ജനിൽകുമാർ, ആർ.ഡി.ഒ ആയിരുന്ന ഗംഗാധരൻ, അന്നത്തെ കലക്ടർ സി.എ. ലത എന്നിവർക്കെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിൽ ഇപ്പോഴും കേസ് നിലനിൽക്കുന്നുണ്ട്. പഞ്ചായത്ത് അസി. എൻജിനീയർ ഒപ്പിടാതെ മടക്കിയ പ്ലാനിന് പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയതുൾപ്പെടെയുള്ള കൃത്രിമങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന െകട്ടിടം പൊളിച്ചുമാറ്റുന്നതുവരെയും ഒത്താശചെയ്ത ഉദ്യോഗസ്ഥർക്കെതിെര നടപടിയെടുക്കുംവരെയും പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ജില്ല പഞ്ചായത്ത് അംഗം ടി.കെ. രാജൻ, വാർഡ് അംഗം സി.ടി. കുമാരൻ, ആക്ഷൻ കമ്മിറ്റി ചെയർമാൻ നാണു, േഗാപാലക്കുറുപ്പ്, ഷാജി, ശ്രീധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.