നന്മണ്ട: മതിയായ ജീവനക്കാരില്ലാത്തതിനാൽ ചേളന്നൂർ എക്സൈസ് റേഞ്ച് ഒാഫിസ് പ്രവർത്തനം താളംതെറ്റുന്നു. മടവൂർ, കുരുവട്ടൂർ, നരിക്കുനി, കിഴക്കോത്ത്, ചേളന്നൂർ, കാക്കൂർ, നന്മണ്ട, കക്കോടി, തലക്കുളത്തൂർ, എലത്തൂർ എന്നീ സ്ഥലങ്ങളുടെ പരിധിയിൽ വരുന്ന റേഞ്ച് ഒാഫിസാണിത്. കുന്നും മലകളും പുഴയോരങ്ങളുമടങ്ങുന്ന ഭൂപ്രകൃതിയാണിവിടെ. മദ്യ-മയക്കുമരുന്ന് മാഫിയക്ക് വേരോട്ടമുള്ള സ്ഥലങ്ങളാണ് പലതും. ഒാഫിസിൽ ഒരേയൊരു വാഹനമാണുള്ളത്. ഇൻസ്പെക്ടർ, അസി. ഇൻസ്പെക്ടർ, രണ്ട് പ്രിവൻറിവ് ഒാഫിസർ, 10 സിവിൽ എക്സൈസ് ഒാഫിസർമാർ എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുള്ളത്. ഇതിൽ രണ്ടുപേർ വനിതകളാണ്. ഒരു പ്രിവൻറിവ് ഒാഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. സെഷൻസ്, ജുഡീഷ്യൽ കോടതികളിലായി 10 കോടതികളിലാണ് പിടിക്കപ്പെടുന്നവരെ ഹാജരാക്കേണ്ടത്. ഇതിനിടയിൽ മാഹി ചെക്പോസ്റ്റ് പരിശോധനക്ക് ഇൗ വാഹനവും അഞ്ച് ജീവനക്കാരെയും വിട്ടുകൊടുക്കണം. പിന്നെ ശേഷിക്കുന്ന ജീവനക്കാർ ജോലി ഭാരം കൊണ്ട് ദുരിതത്തിലാണ്. വിദ്യാലയങ്ങളിൽ ലഹരി ക്ലബും ബോധവത്കരണവും ഇവരുടെ ചുമതലയിലാണ്. പലപ്പോഴും രാവിലെ ഡ്യൂട്ടി എടുത്തവർ തന്നെ വീണ്ടും ഡ്യൂട്ടിക്ക് വരേണ്ട അവസ്ഥയാണ്. ചുരുങ്ങിയത് രണ്ട് വാഹനവും 10 ജീവനക്കാരെയും അനുവദിക്കുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.