വാഹന മോഷണം: പ്രതി അറസ്​റ്റിൽ

വടകര: കഴിഞ്ഞ മാസം വീരഞ്ചേരിയിലെ കേരള ഇലക്ട്രിക്കൽ ആൻഡ് എൻജിനീയറിങ് വർക്ക് ഷോപ്പിൽ അറ്റകുറ്റ പ്പണിക്കായി നിർത്തിയിട്ട ഇന്നോവ കാർ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ബെല്ലാഗ്രാമത്തിൽ മഹ്റൂഫ് കോട്ടേജിൽ ഷംസീറിനെയാണ് (20) വടകര എസ്.ഐ സനൽരാജ് അറസ്റ്റ്ചെയ്തത്. കാസർകോട് വെച്ചാണ് മോഷ്ടിച്ച വാഹനവുമായി മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലാവുന്നത്. വടകര കോടതിയിൽനിന്ന് പ്രൊഡക്ഷൻ വാറൻറുമായാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് വടകര കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തേക്ക് റിമാൻഡ്ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തേ ആറു കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, മയക്കുമരുന്ന്, വീട് കവർച്ച, വാഹന മോഷണം എന്നീ കേസുകളാണ് മറ്റു പല പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെയുള്ളത്. മോഷ്ടിക്കുന്ന വാഹനങ്ങൾ ഉപയോഗിച്ച് മുംബൈയിൽനിന്ന് കഞ്ചാവ് ഉൾെപ്പടെ ലഹരിവസ്തുക്കൾ കടത്തുകയാണ് ഇയാൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. വടകരയിൽ ഇന്നോവ കാർ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെക്കൂടി പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.