മാലിന്യമുക്ത^ലഹരിമുക്ത ഗ്രാമം പദ്ധതി

മാലിന്യമുക്ത-ലഹരിമുക്ത ഗ്രാമം പദ്ധതി വില്യാപ്പള്ളി: എം.ജെ.വി.എച്ച്.എസ് സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റി​െൻറയും ഗ്രാമപഞ്ചായത്ത് 18ാം വാർഡ് കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം-സമഗ്ര ശുചിത്വ പദ്ധതി'യുമായി ബന്ധപ്പെട്ട് വിവരശേഖരണവും ബോധവത്കരണവും നടത്തി. കേരള സർക്കാറി​െൻറ നവകേരളം പദ്ധതിയുടെ ഭാഗമായാണിത്. വാർഡ് അംഗം പുത്തലത്ത് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഒാഫിസർ വി.പി. ഉബൈദ്, പി.എം. ഷിബു, കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിവരശേഖരണ റിപ്പോർട്ട് എൻ.എസ്.എസ് വളൻറിയർ സെക്രട്ടറിമാരായ മുഹമ്മദ് ഫാറൂഖ്, കെ. ആര്യ എന്നിവർ കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.