സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ടി.പി പതാക ഉയർത്തും

കോഴിക്കോട്: ജില്ലാതല സ്വാതന്ത്യ ദിനാഘോഷ പരിപാടികൾ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ 8.30ന് ദേശീയ പതാക ഉയർത്തും. ജില്ല കലക്ടർ യു.വി. ജോസ്, പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. സ്വാതന്ത്ര്യ സമര സേനാനികളും ജനപ്രതിനിധികളും പങ്കെടുക്കും. പരേഡിൽ പൊലീസ്, എൻ.സി.സി, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡൻറ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗങ്ങൾ അണിനിരക്കും. വിക്രം മൈതാനിയിൽ പവലിയൻ ഉൾപ്പെടെ ഒരുക്കിക്കഴിഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിലെ ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊലീസും ബോംബ്, ഡോഗ് സ്ക്വാഡുകളും സംയുക്തമായി പരിശോധന നടത്തി. ജില്ല അതിർത്തികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹന പരിശോധനയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.