നടുവണ്ണൂർ: സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഇരമ്പുന്ന കഥകൾ പറയാനുള്ള ദേശമാണ് നടുവണ്ണൂർ. ബ്രിട്ടീഷ് ഭരണകാലത്ത് കുറുമ്പ്രനാട് താലൂക്കിെൻറ ആസ്ഥാനമായിരുന്ന നടുവണ്ണൂർ സ്വാതന്ത്ര്യ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായിരുന്നു. നടുവണ്ണൂർ ദേശത്തിെൻറ അധികാരിപോലും സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായി ജയിലിലടക്കപ്പെട്ടതും ബ്രിട്ടീഷുകാർ ഏറെ പ്രാധാന്യത്തോടെ കണ്ട ഒരു സ്ഥാപനത്തെ രാത്രിക്ക് അഗ്നിക്കിരയാക്കിയതും ഉൾപ്പെടെ നിരവധി സ്വാതന്ത്ര്യ സ്മൃതികൾ ഉണ്ട് ഈ ദേശത്തിന്. 1942ൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നടുവണ്ണൂരിൽ ശക്തമായ പ്രതികരണമായിരുന്നു നടന്നത്. 1942 ഡിസംബർ 22 ന് അർധരാത്രിയിൽ നടുവണ്ണൂർ രജിസ്ട്രർ ആപ്പീസ് അഗ്നിക്കിരയാക്കിക്കൊണ്ടായിരുന്നു സ്വാതന്ത്ര്യസമര പോരാളികൾ പ്രതിഷേധിച്ചത്. ബ്രിട്ടീഷ് ഭരണത്തിെൻറ പ്രതീകമായി 1871 മുതൽ നടുവണ്ണൂരിൽ ഉണ്ടായിരുന്നതാണ് ഈ ഒാഫിസ്. നിരവധി രേഖകളുൾപ്പെടെ ഒാഫിസ് മുഴുവനും കത്തിച്ചാമ്പലായി. കെ. കുഞ്ഞിരാമൻ നായർ, എടവനപ്പുറത്ത് അനന്തൻ നായർ, വി. ഗോവിന്ദൻ നായർ, കുഞ്ഞുണ്ണി വൈദ്യർ, ഗോവിന്ദക്കുറുപ്പ്, കുഞ്ഞിരാമൻ വൈദ്യർ തുടങ്ങിയവരായിരുന്നു നേതൃത്വം നൽകിയത്. ഇതിനെ തുടർന്ന് ദിവസങ്ങളോളം മലബാർ സ്പഷ്യൽ പൊലീസ് ഇവിടെ ക്യാമ്പ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നിരവധി പേർ മർദനത്തിന് ഇരയാവുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ 1943ൽ കത്തിച്ചാമ്പലായ രജിസ്ട്രാർ ഒാഫിസിന് പകരമായി ബ്രിട്ടീഷ് സർക്കാർ പുതിയ കെട്ടിടം പണിതു. ഇന്നും നടുവണ്ണൂർ രജിസ്ട്രാർ ഒാഫിസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്. സ്വാതന്ത്ര്യ സമര പേരാട്ടങ്ങളുടെ നടുവണ്ണൂരിലെ കേന്ദ്രമായിരുന്നു അന്നത്തെ അംശം അധികാരിയായിരുന്ന പരമേശ്വരൻ മൂസ്സതിെൻറ നന്താനശ്ശേരി ഇല്ലം. പരമേശ്വരൻ മൂസ്സതും സഹോദരൻ ഗണപതി മൂസ്സതുമായിരുന്നു മുന്നിൽനിന്ന് നയിച്ചിരുന്നത്. സമര വളണ്ടിയർമാരുടെ കേന്ദ്രമായിരുന്ന ഈ ഇല്ലമാണ് അന്നത്തെ കുറുമ്പ്രനാട് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നത്. ഉപ്പ് സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേളപ്പജിയുടെ നേതൃത്വത്തിലുള്ള ജാഥക്ക് നന്താനശ്ശേരി ഇല്ലത്ത് സ്വീകരണം നൽകിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെ അരക്കിട്ടുറപ്പിച്ച് നിർത്താൻ തങ്ങളാലാവുന്നതെന്തും ചെയ്യാൻ അധികാരികൾ മത്സരിക്കുന്ന ഒരു കാലത്താണ് നടുവണ്ണൂർ അംശം അധികാരി പരമേശ്വരൻ മൂസ്സത് തെൻറ നാടിെൻറ സ്വാതന്ത്ര്യ സ്വപ്നങ്ങൾക്കൊപ്പം നിന്നത് എന്നതാണ് ഏറ്റവും വലിയ ആവേശം പകരുന്നത്. എന്നാൽ, നിയമലംഘന പ്രസ്ഥാന കാലത്ത് കോൺഗ്രസ് വളണ്ടിയർമാരെ വീട്ടിൽ താമസിപ്പിച്ച് ഭക്ഷണം കൊടുത്തതിന് ഇദ്ദേഹത്തെ ജയിലിലടച്ചു. 1934ൽ ആണ് കോഴിക്കോട് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് മൂസ്സതിനെ ശിക്ഷിച്ചത്. പിന്നീട് മദിരാശി ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് ജസ്റ്റിസ് ബർഡ്സ് വെൽ ശിക്ഷ ദുർബലപ്പെടുത്തുകയായിരുന്നു. അധികാരിയെ ശിക്ഷിച്ച വാർത്ത അന്ന് പ്രാധാന്യത്തോടെയാണ് പത്രത്തിൽ അച്ചടിച്ച് വന്നത്. യു. ഗോപാല മേനോൻ, എ.കെ.ജി, സി.കെ. ഗോവിന്ദൻ നായർ, എ.വി. കുട്ടിമാളു അമ്മ, വിഷ്ണു ഭാരതീയൻ, കെ.ബി. മേനോൻ തുടങ്ങിയ പ്രമുഖർ ഇവിടെ വന്നിരുന്നു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് അയിത്തോച്ചാടനത്തിെൻറ നേരിട്ടുള്ള ഇടപെടലും ഇവിടെ ഉണ്ടായി. കീഴ്ജാതിക്കാർക്ക് അന്യമായിരുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിൽ ഹരിജനങ്ങളെ കുളിപ്പിച്ചതും പന്തിഭോജനം നടത്തിയതും വിപ്ലവകരമായ പ്രവർത്തനമായിരുന്നു. കീഴ്ജാതിക്കാരെ ക്ഷേത്രക്കുളത്തിൽ കുളിപ്പിച്ച സംഭവം അക്കാലത്ത് സ്വസമുദായത്തിൽനിന്നുതന്നെ കനത്ത എതിർപ്പ് നേരിട്ടിരുന്നു. പേക്ഷ, ഇതിനൊക്കെയെല്ലാം അവഗണിച്ച് മുേമ്പാട്ട് പോവുകയായിരുന്നു. ഗണപതി മൂസ്സതായിരുന്നു ഇതിന് നേതൃത്വം നൽകിയത്. മന്ദൻകാവ്, നടുവണ്ണൂർ, ചെങ്ങോട്ട് പാറ എന്നീ ഭാഗങ്ങളിൽ സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായുള്ള ഹിന്ദി പ്രചാരണവും നൂൽനൂൽപു കേന്ദ്രങ്ങളും അക്കാലത്ത് സജീവമായിരുന്നു. അക്കാലത്തെ പ്രശസ്തമായ നടുവണ്ണൂർ ചന്ത കേന്ദ്രീകരിച്ച് നിരവധി സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളും ക്ലാസുകളും യോഗങ്ങളും നടന്നിരുന്നു. NVR1 : ക്വിറ്റ് ഇന്ത്യ സമരത്തിെൻറ ഭാഗമായി കത്തിച്ച നടുവണ്ണൂർ സബ് രജിസ്ട്രാർ ആപ്പീസിന് പകരം ബ്രിട്ടീഷുകാർ പണിത നടുവണ്ണൂർ സബ് രജിസ്ട്രാർ ഒാഫിസ്. NVR 2: നടുവണ്ണൂർ അംശം അധികാരി പരമേശ്വരൻ മൂസ്സത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.