അസി. സെയിൽസ്​മാൻ, ബെവ്‌കോ എല്‍.ഡി ക്ലർക്ക് പരീക്ഷകളുടെ റാങ്ക്​ലിസ്​റ്റ്​ വൈകുന്നു

കൽപറ്റ: പി.എസ്.സി നടത്തിയ സിവിൽ സപ്ലൈസ് കോർപറേഷൻ . പരീക്ഷ കഴിഞ്ഞ് ഒരു വർഷമായിട്ടും ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ല. ലിസ്റ്റ് വൈകുന്നതി​െൻറ മറവിൽ കോർപറേഷൻ, ബെവ്കോ അധികൃതർ താൽക്കാലിക ജീവനക്കാരെ നിയമിക്കുകയാണ്. കരാർ നിയമനം മുറപോലെ നടക്കുേമ്പാഴും റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഉേദ്യാഗാർഥികളെ ആശങ്കയിലാക്കുന്നു. 2015ലാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 2016 ആഗസ്റ്റ് 27ന് അസി. സെയിൽസ്മാൻ പരീക്ഷയും ഒക്ടോബർ 22ന് ബെവ്‌കോ ക്ലർക്ക് പരീക്ഷയും നടത്തി. 14 ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് പരീക്ഷയെഴുതിയത്. ഏറ്റവും വലിയ പരീക്ഷയെന്ന് കൊട്ടിഘോഷിച്ച് നടത്തിയ ക്ലർക്ക് പരീക്ഷയുടെ സാധ്യതപട്ടികയിൽ 6000 പേരെ ഉൾപ്പെടുത്തുമെന്ന് 2016 ആഗസ്റ്റിൽ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, നടപടിയൊന്നുമായില്ല. അസി. സെയിൽസ്മാൻ തസ്തികയിൽ ഇപ്പോൾ 5000 ഒഴിവുകളുണ്ടെന്നാണ് കണക്കാക്കുന്നത്. റാങ്ക്ലിസ്റ്റി​െൻറ കാലാവധി 2016 ഡിസംബർ 31നാണ് അവസാനിച്ചത്. സംസ്ഥാനത്താകെ ആയിരത്തോളം പേർ വിവിധ ഷോറൂമുകളിൽ സെയിൽസ്മാന്മാരായി ജോലി ചെയ്യുന്നുണ്ട്. ഇൗ താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കാനാണ് ഷോർട്ട്ലിസ്റ്റ് വൈകിക്കുന്നതെന്നാണ് ഉേദ്യാഗാർഥികളുടെ ആക്ഷേപം. പ്രായപരിധി കഴിയുന്നതിനാൽ മറ്റൊരു പരീക്ഷ എഴുതാൻ കഴിയാത്ത നിരവധി പേരാണ് പി.എസ്.സിയുടെ കനിവ് കാത്തു കഴിയുന്നത്. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വൈകുന്നതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം, കൂടുതൽ ഉദ്യോഗാർഥികൾ എഴുതുന്ന പരീക്ഷയുടെ ഷോർട്ട്ലിസ്റ്റ് തയാറാക്കാൻ കാലതാമസമുണ്ടാകുമെന്നാണ് പി.എസ്.സിയുടെ പക്ഷം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.