അടുത്ത വർഷം മുതൽ ജനുവരിയിൽ ബജറ്റ് ^ മന്ത്രി ടി.പി. രാമകൃഷ്​ണൻ

അടുത്ത വർഷം മുതൽ ജനുവരിയിൽ ബജറ്റ് - മന്ത്രി ടി.പി. രാമകൃഷ്ണൻ അടുത്ത വർഷം മുതൽ ജനുവരിയിൽ ബജറ്റ് - മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: ജനപ്രതിനിധികൾ പദ്ധതി നിർവഹണം മാർച്ചിലേക്ക് മാറ്റിവെക്കുന്ന പ്രവണത അനുവദിക്കില്ലെന്നും അടുത്ത വർഷം മുതൽ ജനുവരിയിൽതന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും തൊഴിൽ- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ജില്ലയിലെ പാർലമ​െൻറ് അംഗങ്ങളുടെയും എം.എൽ.എമാരുടെയും പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തി​െൻറ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി,- എം.എൽ.എമാരുടെ ഫണ്ട് വിനിയോഗ പുരോഗതി ഓരോ മാസവും യോഗം ചേർന്ന് വിലയിരുത്താൻ മന്ത്രി നിർദേശം നൽകി. യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ എ.കെ. ശശീന്ദ്രൻ, എം.കെ. മുനീർ, പുരുഷൻ കടലുണ്ടി, വി.കെ.സി. മമ്മദ് കോയ, സി.കെ. നാണു, ജോർജ് എം. തോമസ്, പി.ടി.എ. റഹീം, എ. പ്രദീപ് കുമാർ, കെ. ദാസൻ, ഇ.കെ. വിജയൻ, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ശുചിത്വ മിഷൻ ഡയറക്ടർ, കോർപറേഷൻ സെക്രട്ടറി, അസി. കലക്ടർ സ്നേഹിൽ സിങ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.