ജി.എസ്​.ടി പഠന ക്ലാസ്​ നാളെ

കൽപറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി.എസ്.ടി പഠന ക്ലാസ് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജിനചന്ദ്ര ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. വെങ്കട്ട രാമയ്യർ ക്ലാസിനു നേതൃത്വം നൽകും. ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ ഷാജി കല്ലടാസ് അധ്യക്ഷത വഹിച്ചു. കെ. രഞ്ജിത്ത്, പി.കെ. സാലിഹ്, സി.എച്ച്. ഷൈജൽ, കെ. സുരേഷ്, സതീഷ്, ഹിഷാം എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും പനമരം: പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാനന്തവാടി, കൽപറ്റ റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സെക്ഷ​െൻറ വിവിധ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.