കോഴിക്കോട്: ആർ.ടി.ഒ, പൊലീസ് ഉദ്യോഗസ്ഥരുടെ അനാവശ്യ പരിശോധനകളും തെറ്റായ നടപടികളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൗമാസം 16ന് ജില്ലയിലെ ടിപ്പർ ലോറികൾ പണിമുടക്ക് നടത്തുമെന്ന് കേരള ടിപ്പർ ഒാണേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16ന് രാവിലെ 10ന് കലക്ടറേറ്റ് മാർച്ച് നടത്തും. പ്രശ്നത്തിൽ സർക്കാർ ഇടപെടാത്തപക്ഷം തുടർന്നും സമരപരിപാടികളുമായി മുന്നോട്ടുപോകും. ജില്ല പ്രസിഡൻറ് ഇസ്മായിൽ ആനപ്പാറ, ജനറൽ സെക്രട്ടറി നിസാം എരഞ്ഞിമാവ്, ട്രഷറർ പി.പി.എം. സാലി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.