നബാർഡ് റോഡ്: വേളത്ത് സ്​ഥലമെടുപ്പ് തുടങ്ങി

വേളം: നബാർഡ് ധനസഹായത്തോടെ ആറുകോടി രൂപ ചെലവിൽ നിർമിക്കുന്ന ഭജനമഠം-ശാന്തിനഗർ--തെക്കേടത്തുകടവ് റോഡ് നിർമാണത്തിന് സ്ഥലമെടുപ്പ് തുടങ്ങി. 12 മീറ്റർ വീതിയിൽ അഞ്ചര കി.മീറ്റർ ദൂരം വികസിപ്പിക്കുന്നതിന് ആളുകൾ സൗജന്യമായാണ് സഥലം വിട്ടു കൊടുക്കുന്നത്. നിലവിൽ പഞ്ചായത്തി​െൻറയും ജില്ല പഞ്ചായത്തി​െൻറയും അധീനതയിലുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. പലരുടെയും വീട്ടുമുറ്റം, മതിലുകൾ, കടവരാന്തകൾ തുടങ്ങിയവ വികസനത്തിനായി നഷ്ടപ്പെടും. കഴിഞ്ഞ ദിവസം വലകെട്ട്, ശാന്തിനഗർ, ചോയിമഠം എന്നിവിടങ്ങളിൽ ബന്ധപ്പെട്ട വാർഡ് മെംബർമാർ, പി.ഡബ്ല്യൂ.ഡി എൻജിനീയർ, ഉദ്യോഗസ്ഥർ, റോഡ് കർമസമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്ന് കുറ്റിയടിച്ചത്. ഇതി​െൻറ മുന്നോടിയായി റോഡ് കമ്മിറ്റി ഭാരവാഹികൾ, സ്ഥലം ഉടമകൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ യോഗംചേർന്ന് ധാരണയിലെത്തിയതായി ബന്ധപ്പെട്ടവർ പറഞ്ഞു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തിയേറ്റെടുത്ത് നടത്തുന്നത്. റോഡ് യാഥാർഥ്യമാവുന്നതോടെ പഞ്ചായത്തിലെ ഏറ്റവും വീതികൂടിയ റോഡായിരിക്കും ഇത്. ആവശ്യമായ സ്ഥലങ്ങളിൽ ഓവുപാലം, സൈൻബോർഡുകൾ, റിഫ്ലക്ടറുകൾ തുടങ്ങിയവ സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.