വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പിൽ മടപ്പള്ളി ഗവ. കോളജിൽ എസ്.എഫ്.ഐക്ക് വിജയം. ഈ വർഷം വാശിയേറിയ മത്സരമാണ് നടന്നത്. കഴിഞ്ഞ കാലങ്ങളിൽ എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, ഈ വർഷം മുഴുവൻ പ്രധാന സീറ്റുകളിലും യു.ഡി.എസ്.എഫ്, എ.ബി.വി.പി, ഫ്രറ്റേണിറ്റി സംഘടനയും മത്സരരംഗത്തുണ്ടായിരുന്നു. 23 സീറ്റിൽ 22 സീറ്റുകളും എസ്.എഫ്.ഐ കരസ്ഥമാക്കി. എന്നാൽ, എസ്.എഫ്.ഐ തോറ്റ സുവോളജി അസോസിയേഷനിൽ റീ കൗണ്ടിങ് ആവശ്യപ്പെടുകയും വീണ്ടും വോട്ട് എണ്ണുന്നതിനിടയിൽ വരണാധികാരി അടക്കമുള്ളവരെ മൂന്നുമണിക്കൂറോളം മുറിയിൽ പൂട്ടിയിടുകയും ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് എത്തിയാണ് ഇവരെ പുറത്തിറക്കിയത്. തർക്കമുണ്ടായ സീറ്റിൽ വീണ്ടും േവാെട്ടണ്ണിയപ്പോൾ രണ്ട് വോട്ടിന് എസ്.എഫ്.െഎ സ്ഥാനാർഥി തോൽക്കുകയായിരുന്നു. 45 വോട്ട് എസ്.എഫ്.ഐ നേടിയപ്പോൾ 47 വോട്ട് നേടിയാണ് ഫ്രറ്റേണിറ്റിയുടെ ഫുഹാദ് വിജയിച്ചത്. എന്നാൽ, വിജയം അംഗീകരിക്കാൻ എസ്.എഫ്.ഐ തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി വരണാധികാരിയെ അടക്കം മുറിയിൽ പൂട്ടിയിട്ട നടപടിയിൽ മറ്റു വിദ്യാർഥിസംഘടനകൾ പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ വടകര ടൗണിൽ ബാൻഡ് വാദ്യങ്ങളോടെ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന് വർജീസ്, ഹബീബ്, മുജാഹിദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.