'ജനാധിപത്യ ഉത്സവം' 12ന്​ തുടങ്ങും

കോഴിക്കോട്: സമൂഹത്തി​െൻറ വിവിധ തുറകളിലുള്ളവർ ഒന്നിക്കുന്ന ജനാധിപത്യ ഉത്സവം (ഫെസ്റ്റിവൽ ഒാഫ് ഡമോക്രസി) ആഗസ്റ്റ് 12 മുതൽ മൂന്നുദിവസം കോഴിക്കോട്ട് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എഴുത്ത്, വര, ആട്ടം, പാട്ട്, നാടകം, സിനിമ, ഗസൽ, ചർച്ചകൾ, സെമിനാറുകൾ തുടങ്ങിയവ അരങ്ങേറും. 12ന് രാവിലെ 10ന് കോംട്രസ്റ്റ് ഗ്രൗണ്ടിൽ 'ജനാധിപത്യത്തിലെ എഴുത്ത്'എന്ന സംവാദം എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന 'ഫാഷിസത്തി​െൻറ കാലത്തെ മാധ്യമപ്രവർത്തനം' സെമിനാർ ഉദ്ഘാടനം മാധ്യമപ്രവർത്തകൻ ശശികുമാർ നിർവഹിക്കും. വൈകീട്ട് ആറിന് പ്രമുഖ ഗായകർ പെങ്കടുക്കുന്ന സംഗീത പരിപാടിയുമുണ്ടാകും. അന്നുതന്നെ രാവിലെ 10ന് ആർട്ട് ഗാലറിയിൽ കലാവിഷ്കാരങ്ങളും ഉച്ചക്ക് രണ്ടിന് 'ദേശവും പശുരാഷ്ട്രീയവും'എന്ന വിഷയത്തിൽ ഡോ. ടി.വി. മധുവി​െൻറ പ്രഭാഷണവും ഉച്ചക്ക് 3.30ന് 'കവിതയുടെ രാഷ്ട്രീയഭാവങ്ങൾ' എന്നീ പരിപാടികളും നടക്കും. 13ന് രാവിലെ 10ന് കോംട്രസ്റ്റ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യഉത്സവം നടൻ അലൻസിയറും ഉച്ചക്ക് രണ്ടിന് 'എ​െൻറ എഴുത്ത് എ​െൻറ സ്വാതന്ത്ര്യം' സംവാദം നാരായനും വൈകീട്ട് നാലിന് 'ഫാഷിസവും തൊഴിലാളിവർഗവും' സെമിനാർ എളമരം കരീമും ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആർട്ട് ഗാലറിയിൽ ജൻഡർ ജനാധിപത്യം ആവിഷ്കാരം സംവാദം ഉദ്ഘാടനം സാറാ ജോസഫ് നിർവഹിക്കും. ഉച്ചക്ക് രണ്ടിന് ബഹുസ്വരതയുടെ രാഷ്ട്രീയം സംവാദം ആനന്ദും വൈകീട്ട് അഞ്ചിന് സൈബർ ഇടങ്ങളിലെ ജനാധിപത്യം സംവാദം എം.ബി. രജേഷ് എം.പിയും ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10ന് ടൗൺഹാളിൽ 'എന്തുകൊണ്ട് ജനാധിപത്യം ആഘോഷിക്കപ്പെടണം' സംവാദം ഉദ്ഘാടനം എം.കെ. രാഘവൻ എം.പിയും ഉച്ചക്ക് രണ്ടിന് ഇന്ത്യൻ ദേശീയത സെമിനാർ ഉദ്ഘാടനം എം.ജി.എസ്. നാരായണനും നിർവഹിക്കും. വൈകീട്ട് നാലിന് ഫാഷിസത്തി​െൻറ സംസ്കാര നിർമിതി സംവാദത്തിൽ അക്ഷയ മുകുൾ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ആറിന് തിയറ്റർ ബീറ്റ്സ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയോടെ െഫസ്റ്റിവൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.ടി. കുഞ്ഞിക്കണ്ണൻ, ജനറൽ കൺവീനർ ഗുലാബ്ജാൻ, പ്രോഗ്രാം കോഒാഡിനേറ്റർ എ.കെ. അബ്ദുൽ ഹക്കീം എന്നിവർ പെങ്കടുത്തു. ....................... p3cl3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.