കോഴിക്കോട്: ജില്ലയിൽ റേഷൻ മുൻഗണന പട്ടികയിൽനിന്ന് അനർഹരായ 15,000 പേരെ ഒഴിവാക്കിയതായി ജില്ല സപ്ലൈ ഓഫിസർ കെ. മനോജ്കുമാർ അറിയിച്ചു. ഇതിൽ 6500 പേർ സ്വയം ഒഴിവായവരും 8500 പേരെ പരിശോധനയിൽ ഒഴിവാക്കിയതുമാണ്. കൊടുവള്ളി, കൂടരഞ്ഞി പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായി മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട 20 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. കോഴിക്കോട് ജില്ല സപ്ലൈ ഓഫിസർ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ പി.വി. രമേശൻ, റേഷനിങ് ഇൻസ്പെക്ടർ പി.കെ. സുമേഷ് എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടർമാരുൾപ്പെട്ട സംഘം കുന്ദമംഗലം പഞ്ചായത്തിലെ മുറിയനാൽ, ചൂലാംവയൽ, പതിമംഗലം എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇവിടെ 15 കുടുംബങ്ങൾ സബ്സിഡി ആനുകൂല്യങ്ങൾ അനധികൃതമായി കൈപ്പറ്റുന്നതായി കണ്ടെത്തി. ഇവർക്കെതിരെ ശിക്ഷണനടപടികൾ സ്വീകരിക്കുന്നതിനായി ജില്ല കലക്ടർക്ക് ശിപാർശ ചെയ്തു. റേഷനിങ് ഇൻസ്പെക്ടർമാരായ യു.വി. അബ്ദുൽ ഖാദർ, കെ. സുധീർ, രമേഷ് കുമാർ, എസ്. ലളിതാഭായ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കൂടുതൽ അനർഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനായി താലൂക്ക് തലങ്ങളിൽ ശക്തമായ റെയ്ഡ് നടത്താൻ ജില്ല സപ്ലൈ ഓഫിസർ നിർദേശം നൽകി. കാർഡുകൾ പിടിച്ചെടുക്കുന്നതോടൊപ്പം നിയമനടപടി സ്വീകരിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് നിർദേശം നൽകി. ........................ p3cl13
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.