ടിപ്പർ ​േലാറികൾ 16ന്​ പണിമുടക്കും

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ടിപ്പർ ലോറി-മിനി ലോറി-മണ്ണുമാന്തി ഉടമകളും തൊഴിലാളികളും ആഗസ്റ്റ് 16ന് സൂചന പണിമുടക്ക് നടത്തുമെന്ന് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈവർമാർക്കെതിരെ ഉദ്യോഗസ്ഥരുടെ നടപടികൾ അവസാനിപ്പിക്കുക, അശാസ്ത്രീയമായ വിദ്യാലയ സമയം പുനഃപരിശോധിക്കുക, ടിപ്പർ ലോറികൾക്ക് മാത്രമായി വർധിപ്പിച്ച 20 ശതമാനം അധികനികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കലക്ടറേറ്റ് മാർച്ചും സംഘടിപ്പിക്കും. അഡ്വ. എം. രാജൻ, കേളോത്ത് മമ്മു, എം.കെ. പ്രഭാകരൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ....................... p3cl2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.