മുക്കം: മണാശ്ശേരി വെള്ളാത്തുരിൽ രക്തശാലി കരനെല്ല് ജൈവകൃഷി വിളവെടുപ്പിന് ഒരുങ്ങി. മണാശ്ശേരിയിലെ യുവ കർഷകൻ വിനോദാണ് ഒരു ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് ഔഷധ കലവറയായ രക്തശാലി നെല്ല് നട്ട് വിളവെടുപ്പ് നടത്താനൊരുങ്ങുന്നത്. എട്ട് കിലോ നെൽവിത്താണ് കരനെല്ല് കൃഷിക്ക് ഉപയോഗിച്ചത്. രക്തശാലിക്ക് മുൾച്ചെടികളായ കളകളാണ് ഭീഷണിയായിരുന്നത്. മുപ്പത് ദിവസം നീണ്ടുനിന്ന കളപറിക്കലിന് 15000 രൂപ ചെലവായി. ചില ഭാഗങ്ങളിൽ മഞ്ഞളിപ്പ് രോഗവും ആശങ്കയുയർത്തിയിരുന്നു. ആട്ടിൻകാട്ടം, കോഴിക്കാട്ടം, എല്ല് പൊടി, ചാണകപ്പെടി എന്നീ ജൈവവളമാണ് ഉപയോഗിച്ചത്. കൃഷിവകുപ്പിെൻറ സഹകരണവും വിനോദിന് കരുത്തായി. വിളവെടുപ്പ് അടുക്കാറായപ്പോൾ കിളികളുടെ ശല്യം വർധിച്ചതിനാൽ, തപ്പ് കൊട്ടിയും, കുമ്മായം വിതറിയുമാണ് കിളികളെ തുരത്തുന്നത്. ഒന്നര കിൻറൽ നെല്ലാണ് പ്രതീക്ഷിക്കുന്നത്. മാർക്കറ്റിൽ ഒരു കിലോ രക്തശാലി നെല്ലിന് 250 രൂപയാണ് വില. വെള്ളാത്തുരിൽ അടുത്താഴ്ച വിളവെടുപ്പ് ഉത്സവം നടക്കും. കൊയ്തെടുത്ത നെല്ല് മില്ലിലെത്തിച്ച് തൊലിമാത്രം കളഞ്ഞ് അരിയാക്കി ആവശ്യക്കാർക്ക് നൽകാനാണ് വിനോദ് ലക്ഷ്യമിടുന്നത്. ........................ p3cl1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.