കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലസമ്മേളനം

മാനന്തവാടി: ഗവ. നഴ്സസ് അസോസിയേഷൻ ജില്ലസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. നഴ്സസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.വി. അരുൺകുമാർ പതാക ഉയർത്തി. നഴ്സസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.വി. അരുൺകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി.പി. നുസൈബ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസർക്കാറി​െൻറ സാമ്രാജ്യത്വ, വർഗീയ, പ്രീണന നയങ്ങളെ ചെറുക്കുക, വയനാട് മെഡിക്കൽ കോളജ് ഉടൻ യാഥാർഥ്യമാക്കുക, ഗ്യാസ് സബ്സിഡി നിർത്തലാക്കിയ കേന്ദ്രസർക്കാർ നയം പുനഃപരിശോധിക്കുക, മാനന്തവാടി ജില്ല ആശുപത്രിയിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സ്റ്റാഫ് നഴ്സുമാരുടെ യൂനിഫോം കാലോചിതമായി പരിഷ്കരിച്ച സർക്കാർ തീരുമാനത്തെ സമ്മേളനം അഭിനന്ദിച്ചു. സർവിസിൽ നിന്ന് വിരമിച്ച പി.എ. മറിയം, എ.ടി. മോളി എന്നിവരെ ആദരിച്ചു. തുടർന്ന് നടന്ന പ്രതിനിധിസമ്മേളനം മാനന്തവാടി നഗരസഭാധ്യക്ഷൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.പി. സിസിലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.എ. മുഹമ്മദ്‌, അബ്ദുൽ ഗഫൂർ, പി.ആർ. ഹരിലാൽ എന്നിവർ സംസാരിച്ചു. കെ.ജി.എൻ.എ വയനാട് ജില്ല ഭാരവാഹികളായി ടി.കെ. ശാന്തമ്മ(പ്രസി.), കെ.കെ. ജലജ (സെക്ര.), വി.എം. മേഴ്സി (ട്രഷ.) എന്നിവരെ െതരഞ്ഞെടുത്തു. WEDWDL14 Santhamma ,Jalaja ടി.കെ. ശാന്തമ്മ(പ്രസി.), കെ.കെ. ജലജ (സെക്ര.) റോഡുകളുടെ ശോച്യാവസ്ഥ: അസി. എക്സി. എൻജിനീയറെ ഉപരോധിച്ചു മാനന്തവാടി:- നഗരത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായതോടെ സി.ഐ.ടി.യു ഓട്ടോതൊഴിലാളികൾ പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) മാനന്തവാടി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചത്. വ്യാഴാഴ്ച രാവിലെ 10 നുള്ളിൽ റോഡിലെ കുഴികൾ അടയ്ക്കാമെന്ന് തുടർന്ന് നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പുനൽകിയേതാടെയാണ് സമരം അവസാനിപ്പിച്ചത്. ബാബു, ഷജിൽകുമാർ, പി.വി. സന്തോഷ്കുമാർ, കെ.എ. സൂരജ് കുമാർ, ടി.കെ. മുഹമ്മദലി, പി.ആർ. ദേവദാസ്, പി.വി. അജീഷ് എന്നിവർ നേതൃത്വം നൽകി. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം തന്നെ റോഡ് തകർന്ന് മാസങ്ങളായെങ്കിലും അറ്റകുറ്റപ്രവൃത്തികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപകപരാതി ഉയർന്നിരുന്നു. കോഴിക്കോട് റോഡ് ജങ്ഷൻ, മാനന്തവാടി-തലശ്ശേരി റോഡ്, എൽ.എഫ് യു.പി സ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്ന് വലിയ ഗർത്തങ്ങളായി. ഈ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇതരസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ നിേത്യന നിരവധി വാഹനങ്ങളാണ് ഈ റോഡുകളിലൂടെ കടന്ന് പോകുന്നത്. WEDWDL11 സി.ഐ.ടി.യു പ്രവർത്തകർ അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിക്കുന്നു --------------------------- വ്യാപാരിദിനം ആചരിച്ചു മാനന്തവാടി: മർച്ചൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ വ്യാപാരിദിനം ആചരിച്ചു. വ്യാപാരഭവനിൽ നിന്ന് ആരംഭിച്ച റാലി നഗരപ്രദക്ഷിണം നടത്തി ഗാന്ധി പാർക്കിൽ സമാപിച്ചു. തുടർന്ന് പ്രസിഡൻറ് കെ. ഉസ്മാൻ പതാക ഉയർത്തി. എം.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. മഹേഷ്, വനിത വിങ് ജില്ല പ്രസിഡൻറ് ഷൈലജ ഹരിദാസ്, ലൗലി തോമസ്, പ്രീതി പ്രശാന്ത്, സുമതി വേണു എന്നിവർ സംസാരിച്ചു. ദ്വാരക ഗവ. ആയുർേവദ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ബെഡ്ഷീറ്റ് വിതരണം നടത്തി. ആശുപത്രിയുടെ ചാർജ് വഹിക്കുന്ന ഡോ. ശ്രീലതക്ക് യൂനിറ്റ് പ്രസിഡൻറ് കെ. ഉസ്മാൻ ബെഡ്ഷീറ്റ് കൈമാറി. ജന. സെക്രട്ടറി പി.വി. മഹേഷ്, വൈസ് പ്രസിഡൻറ് എം.വി. സുരേന്ദ്രൻ, എം.കെ. ശിഹാബുദ്ദീൻ, കെ.എസ്. ജോർജ്, എൻ.പി. ഷിബി, സി.കെ. സുജിത്, കെ. ഷാനു, എൻ.വി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. യൂത്ത് വിങ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന രക്തഗ്രൂപ് നിർണയ ക്യാമ്പ് നടത്തി. യൂത്ത് വിങ് ജില്ല ജനറൽ സെക്രട്ടറി എൻ.വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുധീപ് ജോസ് അധ്യക്ഷത വഹിച്ചു. എം.കെ. മഹേഷ്, കെ.സി. അൻവർ, ഷിബു എന്നിവർ സംസാരിച്ചു. കേണിച്ചിറ: വ്യാപാരിദിനത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കേണിച്ചിറ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയും പൊതുയോഗവും നടത്തി. യോഗത്തിൽ കേണിച്ചിറ യൂനിറ്റിലെ മെംബർമാരുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പ്രസിഡൻറ് പി.എൻ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ. സുരേഷ് ബാബു, എം.കെ. ശശിധരൻ, പി.എം. സുധാകരൻ, കെ.സി. ഷാജി, സി.ആർ. സോമൻ, കെ.എം. അസീസ്, രാജമ്മ സുരേന്ദ്രൻ, പി.പി. വിജയൻ, സാജു ഐസക്, മനോഹരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.