ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഗന്ധകശാല കൃഷി ചെയ്യുന്നത് ഇവിടെയാണ് പുൽപള്ളി: സുഗന്ധ നെല്ലിനമായ ഗന്ധകശാല കൃഷിയുടെ പെരുമയിലാണ് ചേകാടി ഗ്രാമം. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഗന്ധകശാല കൃഷിചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. കാലാവസ്ഥ വ്യതിയാനംമൂലം ഇത്തവണ ഏറെ പ്രതിസന്ധിക്ക് നടുവിൽനിന്നാണ് ഇവരുടെ കൃഷി. മറ്റ് നെല്ലിനങ്ങളേക്കാൾ കൃഷി ചെയ്യാനുള്ള ചെലവ് കൂടുതലാണെങ്കിലും പാരമ്പര്യമായി ഗ്രാമവാസികൾ ഈ നെൽകൃഷിയിൽ സജീവമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായ ചേകാടിയിലെ വയലുകളിൽ ഗന്ധകശാല കൃഷിചെയ്തുവരുന്നുണ്ട്. കർണാടകയിൽനിന്നുമാണ് ഈ വിത്ത് ചെട്ടി വിഭാഗത്തിലുള്ളവർ ചേകാടിയിൽ എത്തിക്കുന്നത്. ചെട്ടി വിഭാഗക്കാരാണ് ഗന്ധകശാല കൃഷിയിൽ പണ്ടുമുതലേ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ഇവരുടെ ആചാര അനുഷ്ഠാനങ്ങൾക്കെല്ലാം ഈ നെല്ല് അനിവാര്യമാണ്. ഭക്ഷണക്രമത്തിലും ഈ നെല്ലിന് പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു കുഞ്ഞ് ജനിക്കുന്നതു മുതൽ മരിക്കുന്നതു വരെയുള്ള ചടങ്ങുകൾക്ക് ഈ നെല്ല് ഉപയോഗിക്കുന്നുണ്ട്. പഴയ തലമുറക്കൊപ്പം പുതുതലമുറയിലുള്ളവരും ഗന്ധകശാല കൃഷിയിൽ ശ്രദ്ധിച്ചുവരുന്നു. ഇവർക്കുപുറമെ ആദിവാസി വിഭാഗത്തിൽപ്പെട്ട ചിലരും ഈ നെല്ലിനം കൃഷിചെയ്തുവരുന്നുണ്ട്. ഇത്തവണ കാലവർഷം ചതിച്ചെങ്കിലും കബനി പുഴയിൽനിന്ന് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്താണ് കൃഷിക്കുള്ള വെള്ളം കണ്ടെത്തുന്നത്. 250 ഏക്കർ പാടശേഖരമാണ് ചേകാടിയിലുള്ളത്. ഇതിൽ നല്ലൊരു പങ്ക് സ്ഥലത്തും ഗന്ധകശാല കൃഷി ചെയ്തുവരുന്നുണ്ട്. ലാഭനഷ്ട കണക്കുകൾ നോക്കാതെയാണ് ഗന്ധകശാല കൃഷി ചെയ്തുവരുന്നത്. വയനാട്ടിൽ ചേകാടിക്കുപുറമെ തിരുനെല്ലിയിലും ഗന്ധകശാല കൃഷിയുണ്ട്. WEDWDL1 ചേകാടിയിൽ ഗന്ധകശാല കൃഷിയിറക്കുന്ന പാടം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു മേപ്പാടി: കോട്ടപ്പടി വില്ലേജ് ഓഫിസിന് സമീപത്ത് മൂന്നിടങ്ങളിലായി കുടിവെള്ള വിതരണ പൈപ്പ് പൊട്ടി നിത്യേന വെള്ളംപാഴാകുന്നു. മാസങ്ങളായി തുടർന്നിട്ടും പരാതികളുയർന്നിട്ടും അധികൃതർ പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. വൈകുന്നേരം മൂന്നിന് വെള്ളം തുറന്നുവിടുന്നതുമുതല്‍ പൂട്ടുന്നത് വരെ മണിക്കൂറുകളോളം ഇതാണ് അവസ്ഥ. ഗ്രാമപഞ്ചായത്തിെൻറ കുടിവെള്ള വിതരണ പദ്ധതിയാണിത്. എ.ടി.എം. കൗണ്ടറുകള്‍, ഹോട്ടലുകള്‍, ഇന്‍ഡസ്‌ട്രിയല്‍, വർക്ക് ഷോപ്പുകള്‍ എന്നിവയെല്ലാം ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലേക്ക് വരുന്നവർക്കും ജോലി ചെയ്യുന്നവർക്കും വഴിയാത്രക്കാർക്കുമെല്ലാം വെള്ളം റോഡിലൂടെ ഒഴുകുന്നത് ബുദ്ധിമുട്ടാകുകയാണ്. കൂടാതെ, ഗാർഹിക കണക്‌ഷന്‍ എടുത്തിട്ടുള്ള കുടുംബങ്ങള്‍ക്ക് വെള്ളത്തിെൻറ ലഭ്യത കുറയാനും ഇത് ഇടയാക്കുന്നു. WEDWDL2 മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫിസ് പരിസരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു ഷീ ടോയ്ലറ്റ് ഉദ്ഘാടനവും എൻഡോവ്മെൻറ് വിതരണവും കൽപറ്റ: ബ്ലോക്ക് പഞ്ചായത്തിെൻറയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിെൻറയും സംയുക്ത പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തി തെക്കുംതറ അമ്മസഹായം യു.പി. സ്കൂളിൽ നിർമിച്ച ഷീ ടോയ്ലറ്റിെൻറ ഉദ്ഘാടനം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തളാ ഷൺമുഖൻ നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. നാസർ അധ്യക്ഷത വഹിച്ചു. സ്കൂളിൽ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെൻറുകൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജസി ജോണി, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിൻസി സണ്ണി, പഞ്ചായത്ത് വികസന സമിതി ചെയർമാൻ കെ.വി. രാജൻ, ഗ്രാമപഞ്ചായത്ത് മെംബർ സി. ഉണ്ണികൃഷ്ണൻ എന്നിവർ വിതരണം ചെയ്തു. സ്കൂൾ മാനേജർ കെ. കല്യാണി ഉപഹാരം സമർപ്പിച്ചു. ഹെഡ്മാസ്റ്റർ വി. ദിനേശ് കുമാർ, പി.ടി.എ. പ്രസിഡൻറ് പി. ജിജീഷ്, പി.ഒ. ശ്രീധരൻ നമ്പ്യാർ, പി.വി. നളിനി, നന്ദകുമാര്‍, അനില്‍ കുറ്റിച്ചിറ, എ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. WEDWDL3 തെക്കുംതറ അമ്മ സഹായം യു.പി. സ്കൂളിൽ നിർമിച്ച ഷീ ടോയ്ലറ്റിെൻറ ഉദ്ഘാടനം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തളാ ഷൺമുഖൻ നിർവഹിക്കുന്നു മാനന്തവാടി ആശുപത്രിയിൽ കുടുംബശ്രീ കാൻറീന് അപേക്ഷിക്കാം മാനന്തവാടി: ജില്ല ആശുപത്രിയിൽ അനുവദിച്ച കാൻറീൻ നടത്തുന്നതിന് താൽപര്യമുള്ള കുടുംബശ്രീ കാൻറീൻ/കാറ്ററിങ് യൂനിറ്റുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ അപേക്ഷ തയാറാക്കി ജില്ല മിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ ഓഫിസ്, സിവിൽ സ്റ്റേഷന് എതിർവശം, കൽപറ്റ എന്ന വിലാസത്തിൽ ആഗസ്റ്റ് 16നകം അയക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 04936 206589.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.