മോ​േട്ടാർ തൊഴിലാളികൾ കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

മോേട്ടാർ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി കോഴിക്കോട്: ഭീമമായ ഇൻഷുറൻസ് വർധനയിൽ സർക്കാർ ഇടപെടുക, ഒാേട്ടാ, ടാക്സി ചാർജ് വർധിപ്പിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, ക്ഷേമനിധി ബോർഡി​െൻറ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് മോേട്ടാർ ആൻഡ് എൻജി. വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. മോേട്ടാർ തൊഴിലാളി ഫെഡറേഷൻ എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ബാലകൃഷ്ണൻ, പി.കെ. നാസർ, കെ. ദാമോദരൻ, അഡ്വ. സുനിൽ മോഹനൻ, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് വി.ആർ. രമേശ് അധ്യക്ഷത വഹിച്ചു. യു. സതീശൻ സ്വാഗതം പറഞ്ഞു. മജീദ് വെൺമരത്ത്, പി.എം. ഗോപിനാഥ്, വി.കെ. നന്ദകുമാർ, കെ.പി. അബ്ദുൽ ലത്തീഫ്, എ. ജാഫർ, എം. ലോകനാഥൻ, ടി. ഉദയകുമാർ, െഎ. കൃഷ്ണനുണ്ണി, എം.പി. പ്രഭാകരൻ, ഒ.എം. സുധീർ കുമാർ, എം.സി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. photo: pk 02 ചികിത്സ ക്യാമ്പും ബോധവത്കരണ ക്ലാസും കോഴിക്കോട്: ജില്ല ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ കേരള പത്മശാലിയ സംഘം കടുങ്ങോഞ്ചിറ ശാഖ ആയുർവേദ ചികിത്സ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. സദാനന്ദൻ രാധാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ശീതൾ മഴക്കാല രോഗങ്ങളെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. എം.വി. നാരായണൻ അധ്യക്ഷത വഹിച്ചു. രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT